Advertisment

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം - ബിഎംഎസ്

author-image
ജോസ് ചാലക്കൽ
New Update
bms palakkad district meeting

പാലക്കാട്: 2008ലെ കേന്ദ്ര നിയമപ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാമമാത്രമായ ആനുകൂല്യങ്ങളാണ് നൽകുന്നത് എന്നും തൊഴിലാളികൾ അടയ്ക്കുന്ന അംശാദായ തുകയ്ക്ക് ആനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നും പാലക്കാട് ജില്ലാ അസംഘടിത തൊഴിലാളി സംഘം ബിഎംഎസ് ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

കേരള പ്രദേശ് അസംഘടിത തൊഴിലാളി ഫെഡറേഷൻ ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് ആർ. കണ്ണൻ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. രാജേഷ് സമാപന പ്രസംഗം നടത്തി.

ബിഎംഎസ് ജില്ലാ പ്രസിഡണ്ട് സലീം തെന്നിലാപുരം,  ജില്ലാ ജോസെക്രട്ടറിമാരായ എം. ഗിരീഷ്,  ശശി ചോറോട്ടൂർ, യൂണിയൻ ട്രഷർ ആർ ഗിരീഷ് കുമാർ, പി.വിജയൻ, ശിവൻ മാങ്കുറുശ്ശി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശശി ചോറോട്ടൂർ (പ്രസിഡണ്ട്), എം ഗിരീഷ്  (ജനറൽ സെക്രട്ടറി), ആർ ഗിരീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisment