മാധ്യമ വാർത്ത ഫലംകണ്ടു: പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ റോഡിലെ റെയിൽവേ മേൽ പാലത്തിൽ വിളക്കുകൾ തെളിഞ്ഞു

author-image
ജോസ് ചാലക്കൽ
Updated On
New Update
railway overbridge palakkad

ടൗൺ റെയിൽവേ മേൽപാലത്തിൽ തെരുവുവിളക്കുകൾ പ്രകാശിച്ചേ പേപ്പോൾ. ഫോട്ടോ: ജോസ് ചാലയ്ക്കൽ

പാലക്കാട്: രാത്രിയിൽ തെരുവു വിളക്കുകളില്ലാത്തതിനാൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ റോഡിലെ റെയിൽവേ മേൽപാലത്തിൽ സാമൂഹ്യ വിരുദ്ധരുടേയും മറ്റും ശല്ല്യം വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുതൽ പാലത്തിൽ വിളക്കുകൾ തെളിഞ്ഞത് ആശ്വാസമായിയെന്നും വിളക്കുകൾ കേടു വന്നാൽ ഉടൻ നന്നാക്കണമെന്നും ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാർ പറയുന്നു.

Advertisment

railway overbridge palakkad-2

കടകളിൽ ജോലി കഴിഞ്ഞു വൈകീട്ട് ഏഴു മണിക്കുേ ശേഷം ബസ് കേറാൻ പോകുന്ന വനിതാ ജീവനക്കാരാണ് ഏറെയും ഇതുവഴി യാത്ര ചെയ്യാറ്. മറ്റു ചില യാത്രക്കാരും കുറച്ചൊക്കെ ഉണ്ടാവാറുണ്ട്. അവർക്കുനേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടാകാറ്.

Advertisment