Advertisment

വീരശൈവ സഭയെ പരിഗണിക്കുന്നവരെ പുന്തുണക്കും - ഓൾ ഇന്ത്യ വീരശൈവ സഭ

author-image
ജോസ് ചാലക്കൽ
New Update
veera shaiva sabha

പാലക്കാട്: ഓൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം പാലക്കാട് ആണ്ടിമഠo ശ്രീ പാഞ്ചാലിയമ്മൻ ഹാളിൽ പ്രസിഡന്റ് സി. മുരുകന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രതിനിധി സമ്മേളനം സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽ ദാസ് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആർ. രവി മുഖ്യപ്രഭാഷണം നടത്തി.

Advertisment

വരുന്ന ലോക്സഭാ തിരത്തെടുപ്പിൽ ഓൾ ഇന്ത്യാ വീരശൈവ സഭയുടെ ആവശ്യങ്ങളോട് അനുകൂല നിലപാടെടുക്കുന്ന സ്ഥാനാർത്ഥിയെയും, മുന്നണിയെയും പിന്തുണയ്ക്കാൻ സഭ സംസ്ഥാന പ്രതിനിധി സമ്മേളനം തീരുമാനിച്ചു. സമുദായത്തിലെ ഉപവിഭാഗങ്ങളെ എല്ലാം ചേർത്ത് " വീരശൈവ" എന്ന ഒറ്റ നാമദേയമാക്കണമെന്നും, ഉപവിഭാഗങ്ങളെയെല്ലാം കേന്ദ്ര പിന്നോക്ക പട്ടികയിൽ ഉൾപ്പെടുത്തുക, വീരശൈവർക്ക്  ബോർഡ് കോർപ്പറേഷനിൽ പ്രാതിനിത്യം നൽകുക, സംവരണ തോത് പത്ത് ശതമാനമായി വർദ്ധിപ്പിക്കുക, ആചാര്യൻ ശ്രീ ബസവേശ്വരന്റെ പേരിൽ സാംസ്കാരിക നിലയം സ്ഥാപിക്കുക, പരമ്പരാഗത (കൂടിൽ വ്യവസായത്തിന്, കുല തൊഴിലുകൾക്ക്) പ്രത്യേക പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.

veera shaiva sabha-2

യോഗത്തിൽ ആർ.രമേഷ് ബാബു സ്വാഗതവും, പി.സുബ്രഹ്മണ്യൻ വല്ലങ്ങി, ആർ. രവി കഞ്ചിക്കോട്, പഴനിയാണ്ടി കെ. സംഗീത. എ, സൗമ്യ എം, വിനോദ്, പ്രിയ തിരുവനന്തപുരം, ടി.എസ്  ആലപ്പുഴ, സത്യൻ കണ്ണങ്കര, കെ. രാജീവ് കോട്ടയം എന്നിവർ പ്രസംഗിച്ചു.

പുതിയ സംസ്ഥാന ഭാരവാഹികളായി ആർ. രവി മുടപ്പല്ലൂർ (പ്രസിഡന്റ്), സി. മുരുകൻ (വർക്കിംഗ് പ്രസിഡന്റ്), കെ.രമേഷ് ബാബു (വൈസ് പ്രസിഡന്റ്), കെ. ഗോകുൽദാസ് (സംസ്ഥാന ജനറൽ സെക്രട്ടറി), വി പി കറുപ്പൻ, ആർ. രവി കഞ്ചിക്കോട് (സെക്രട്ടറിമാർ), എൻ .കുട്ടൻ കണ്ണാടി (ട്രഷർ), പി. സുബ്രഹമണ്യൻ വല്ലങ്ങി, മണികണ്ഠൻ എ.എൻ, പ്രിയ തിരുവനന്തപുരം, എം.ആർ വേണുനാഥ് പത്തനംതിട്ട, ടി എസ് മധു ഇടപ്പോൺ, കെ. രാജീവ് കോട്ടയം എന്നീ തുടങ്ങിയവരെ തിരത്തെടുത്തു.

Advertisment