Advertisment

പട്ടാമ്പിയില്‍ വീട്ടുകാർക്കും വഴിയാത്രക്കാർക്കും ഭീഷണിയായ പെരുംതേനീച്ചയുടെ കൂട് ഒഴിവാക്കി

author-image
ജോസ് ചാലക്കൽ
New Update
wild bee comb removed

പട്ടാമ്പി: കുമ്പിടിയിൽ താമസിക്കുന്ന തൈവളപ്പിൽ ബഷീറിന്റെ വീട്ടിന്റെ മുൻവഷത്തുള്ള മാവിന്റെ മുകളിലായാണ് ഒരു മീറ്ററോളം നീളത്തിൽ പെരുംതേനീച്ച കൂട് കൂട്ടിയത്. വീട്ടുകാർക്കും വഴിയാത്രക്കാർക്കും ഭീഷണിയായ കൂട് ഒടുവിൽ പാമ്പുപിടുത്തക്കാരനും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്ദ്ധനുമായ കൈപ്പുറം അബ്ബാസിനെ വീട്ടുകാർ വിവരം അറിയിച്ചു.

തുടർന്ന് ഞായറാഴ്ച രാവിലെ പത്ത് മണിയോടെ അബ്ബാസ് സ്ഥലത്തെത്തി 20 അടിയോളം ഉയരമുള്ള മാവിന്റെ മുകളിൽ കയറി കൂട് നീക്കം ചെയ്ത് കൊടുത്തു. അപ്പിസ് ഡോസറ്റ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഈച്ച പെരുംതേനീച്ച, മല തേനീച്ച എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിന്റെ കൂട്ടമായുള്ള കുത്തേറ്റാൽ മരണം വരെ സംഭവിക്കാറുണ്ട്. പരുന്ത്. കുയിൽ എന്നിവ റാഞ്ചി പോകുമ്പോഴാണ് ഈ ഈച്ചകൾ അപകടങ്ങൾ ഉണ്ടാക്കാറുളളതെന്നും അബ്ബാസ് അറിയിച്ചു.

Advertisment