സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/media_files/2YsbOnRPeXdYhlyyxqsq.jpg)
അട്ടപ്പാടി: കുടിവെള്ളക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ക്ലേശമനുഭവിക്കുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. വെള്ളം ഇല്ല, വേനൽ കനത്തു. നാൽപതിയഞ്ചു ഡിഗ്രി ചൂട് എത്തിയ പാലക്കാടൻ ഗ്രാമങ്ങളിലും മലമുകളിലും കുടി വെള്ളം എത്തിക്കുക വളരെ പ്രയാസം ആണ്.
Advertisment
എന്നാൽ സന്മനസും അർപ്പണ ബോധവും അതിനൊപ്പം പണച്ചിലവും ചെയ്യാൻ സന്തോഷ് പണ്ഡിറ്റ് ഹൃദയപൂർവ്വം മുന്നോട്ടുവരികയായിരുന്നു.
പണ്ഡിറ്റിന്‍റെ പന്ത്രണ്ടാം സിനിമയുടെ ചിത്രീകരണ തിരക്കിൽ ആണ്. അതിനിടെയാണ് സംവിധായകൻ ജന സേവനം ചെയ്യാൻ സന്നദ്ധമായത്. സന്തോഷ് പണ്ഡിറ്റ് സിനിമകൾക്കു യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം ഉപയോഗപ്പെടുത്തിയാണ് പലപ്പോഴും ജീവകാരുണ്യ മേഖലയിൽ സജീവമാകുന്നത്. അട്ടപ്പാടിയിൽ മൂന്നു മാസമായി ജലക്ഷാമം രൂക്ഷമാണ്. കേരള ലൈവ് എന്ന സിനിമയാണിപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us