കേരളാ മാര്യേജ് ബ്രോക്കേഴ്സ് യൂണിയന്റെ മാസാന്തര യോഗം ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു

New Update
kmbu

പാലക്കാട്: കേരളാ മാര്യേജ് ബ്രോക്കേഴ്സ് യൂണിയന്റെ മാസാന്തര യോഗം ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജോസ് ആലൂക്കാസ് ജ്വല്ലറി മാനേജർ സജീവ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് ഹരീഷ് കണ്ണൻ അധ്യക്ഷതവഹിച്ചു.

Advertisment

സായാഹ്നം പത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. രണ്ട് ജീവിതങ്ങൾ തമ്മിൽ യോജിക്കാൻ വേണ്ടി ആശ്രാന്ത പരിശ്രമം ചെയ്യുക എന്ന പുണ്യ പ്രവർത്തി ചെയ്യുന്ന മഹത് വ്യക്തികളാണു് ഓരോ മാര്യേജ് ബ്രോക്കർമാരുമെന്ന് മുഖ്യപ്രഭാഷണത്തിൽ അസീസ് മാസ്റ്റർ പറഞ്ഞു.

സമഗ്ര വെൽനെനെസ് എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് സണ്ണി മണ്ഡപത്തി കുന്നേൽ ആശംസാ പ്രസംഗം നടത്തി. രക്ഷാധികാരി ജോസ് ചാലക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശശി കൊടുമ്പു നന്ദിയും പറഞ്ഞു. ജോസ്ആലൂക്കാസിന്റെ വക സമ്മാനവും അംഗങ്ങൾക്ക് വിതരണം ചെയ്തു.

Advertisment