Advertisment

വൈദ്യുതി മന്ത്രിയും ഇടതുപക്ഷവും പാലക്കാട് ജനങ്ങളെ അപായപ്പെടുത്തുവാൻ ശ്രമിക്കുന്നു - പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്

author-image
ജോസ് ചാലക്കൽ
New Update
e krishnadas

പാലക്കാട്: പാലക്കാട് ജില്ലയിൽ തീവ്രമായ ചൂടും ഉഷ്ണതരംഗവും അനുഭവപ്പെടുന്ന സമയത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടുവരുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പ്രസ്താവിച്ചു. 

രാത്രി കാലത്ത് പോലും കൊടും ചൂടിൽ പ്രായമായവരും കുട്ടികളും രോഗികളായവരും ബുദ്ധിമുട്ടുന്നു. സംസ്ഥാനത്തെ ഏറ്റവും ചൂട് കൂടുതലുള്ള സ്ഥലത്ത് തന്നെ ആദ്യം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്തടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ വ്യക്തമാക്കേണ്ടതാണ്. ഉഷ്ണതരംഗത്തിൽ ജനങ്ങൾ പൊറുതിമുട്ടുന്ന സമയത്താണ് ശീതള മുറിയിലിരുന്ന് തുഗ്ളക്ക് പരിഷ്കാരങ്ങൾ മന്ത്രി നടപ്പാക്കുന്നത്. 

ഉഷ്ണ തരംഗത്തിൽ ജനങ്ങൾ കുഴഞ്ഞുവീണു മരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത സർക്കാർ ആണ് ഇപ്പോൾ കടുത്ത നിയന്ത്രണങ്ങളുമായി ജനങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുന്നത്. വൈദ്യുതി വകുപ്പ് കൊണ്ടുവന്നിട്ടുള്ള  നിയന്ത്രണങ്ങളിൽ നിന്ന് പാലക്കാട് ജില്ലയെ ഒഴിവാക്കാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതം സർക്കാർ നേരിടേണ്ടി വരുമെന്ന് ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.

Advertisment