Advertisment

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

author-image
ജോസ് ചാലക്കൽ
New Update
muhammad nafi capa

മണ്ണാർക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തെങ്കര പൊതിയിൽ വീട് മുഹമ്മദ് നാഫി (32) യെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം (കാപ്പ)  ജയിലിലടച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് സമർപ്പിച്ച ശുപാർശയിൽ തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്. അജീതാ ബേഗത്തിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടി.  

ജില്ലാ പോലീസ് മേധാവിക്കുവേണ്ടി മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ തുടർ നടപടികൾ സ്വീകരിച്ചു. അന്യായമായി തടസ്സം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, കൊലപാതകത്തിനുള്ള ശ്രമം, കുറ്റകരമായി ഭയപ്പെടുത്തുക, റോബറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് മുഹമ്മദ് നാഫി ക്കെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.  

പാലക്കാട് ജില്ലയിൽ നാട്ടുകൽ, മലപ്പുറം ജില്ലയിലെ മേലാറ്റുർ, എറണാകുളം ജില്ലയിലെ മുവ്വാറ്റുപ്പുഴ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുഹമ്മദ്  നാഫി.

Advertisment