Advertisment

കിണറ്റിൽ വീണ കാളക്കുട്ടിയെ രക്ഷപ്പെടുത്തി

author-image
ജോസ് ചാലക്കൽ
New Update
calf fell in well

അട്ടപ്പാടി: കൽക്കണ്ടിയിൽ കിണറിൽ വീണ തോട്ടത്തിൽ സിബി ലൂക്കോസിന്റെ കാളക്കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളവും, ആൾമറയും ഇല്ലാത്ത കിണറിനുള്ളിലേക്കാണ് കാളക്കുട്ടി വീണത്.

Advertisment

റോപ്പിൻ്റെ സഹായത്തോടെ സേനാംഗങ്ങളായ ടിജോ തോമസ്, ഷോബിൻദാസ് എന്നിവർ കിണറിൽ ഇറങ്ങുകയും, രണ്ട് കാൻവാസ് ഹോസുകൾ ഉപയോഗിച്ച് കാളക്കുട്ടിയെ ബന്ധിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ തിരികെ കയറ്റുകയായിരുന്നു.

മണ്ണാർക്കാട് അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ടി. ജയരാജൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ടിജോ തോമസ്, എം.എസ് ഷോബിൻദാസ്, വി.സുജീഷ്, ടി.ടി. സന്ദീപ്, വി.വിഷ്ണു, ഹോം ഗാർഡ് എൻ. അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ആപത്മിത്ര വളണ്ടിയർ രാഹുൽ സേനയെ സഹായിച്ചു.

വഴിയരികിലുള്ള സുരക്ഷിതമല്ലാത്ത കിണറിന് ആൾമറയോ ഗ്രില്ലോ നൽകി സംരക്ഷിക്കാൻ ഉടമയായ സുദർശന് അഗ്നിരക്ഷാ സേന നിർദ്ദേശം നൽകി.

Advertisment