Advertisment

ശ്രീ മീൻകുളത്തി ഭഗവതി ശാസ്താക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 10,11 തീയതികളിൽ

author-image
ജോസ് ചാലക്കൽ
New Update
sreemeenkulathi bhagavathi sastha temple

തച്ചമ്പാറ: ഐതിഹ്യ പെരുമ കൊണ്ടും നൂറ്റാണ്ടുകളുടെ പാരമ്പര്യ വിശുദ്ധികൊണ്ടും പേരുകേട്ട മുതുകുറിശ്ശിയിലെ ശ്രീ മീൻകുളത്തി ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ്മാസം 10, 11 തീയതികളിൽ ക്ഷേത്രം തന്ത്രി താന്ത്രികോത്തമ ബ്രഹ്മശ്രീ പനാവൂർ മന ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ( ഉണ്ണി നമ്പൂതിരി) കാർമികത്വത്തിൽ വിശേഷാൽ പൂജകളോട് കൂടി ആഘോഷിക്കുന്നു.

ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ഓഫീസ്, വഴിപാട് കൗണ്ടറിന്റെ ഉദ്ഘാടനം അന്നേദിവസം ക്ഷേത്രം തന്ത്രി നിർവഹിക്കുന്നു. പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് 7: 30ന് തിരുവാതിരക്കളിയും (മാതൃസമിതി) ശേഷം നാട്ടിലെ കലാകാരന്മാരുടെ കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

പതിനൊന്നാം തീയതി ശനിയാഴ്ച വൈകിട്ട് 7 :30ന് പാലക്കാട് കൊടുവായൂർ മൊഴി നാടൻ കലാസംഘം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Advertisment