Advertisment

മലമ്പുഴ കഞ്ചിക്കോട് പന്നിമടയില്‍ ട്രെയിൻ തട്ടി കാട്ടാനയ്ക്ക് ഗുരുതര പരിക്ക്

author-image
ജോസ് ചാലക്കൽ
New Update
wild elephant met accident

മലമ്പുഴ: മലമ്പുഴ കഞ്ചിക്കോട് റോഡിൽ പന്നിമടയില്‍ ട്രെയിൻ തട്ടി കാട്ടാനയ്ക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം - ചെന്നൈ മെയില്‍ ആണ് ഇടിച്ചത്. മലമ്പുഴ - കഞ്ചിക്കോട് റോഡില്‍ പന്നിമടയ്ക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു സംഭവം.

രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ആനയെയാണ് ട്രെയിൻ തട്ടിയത്. ആനയുടെ തലയ്ക്കും പിൻഭാഗത്തും പരിക്കേറ്റെന്നാണ് വിവരം. അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ആനകള്‍ ചിതറിയോടി. പരിക്കേറ്റ ആന റെയില്‍വേ ട്രാക്കിനു സമീപമുള്ള ചതുപ്പില്‍ വീണു കിടക്കുകയാണ്.

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യാഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് ട്രെയിൻ 20 മിനിറ്റിലധികം നേരം നിർത്തിയിട്ടു. പരിസരത്ത് കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. അതിനാല്‍ മലമ്പുഴ - കഞ്ചിക്കോട് റോഡില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.

Advertisment