Advertisment

തെറ്റായ മദ്യനയം തിരുത്തണം: മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി

author-image
ജോസ് ചാലക്കൽ
Updated On
New Update
madya nirodhana samithi

മലപ്പുറത്ത് മെയ് 18 ന് നടക്കുന്ന കേരള മദ്യനിരോധന സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് നടന്ന സവിശേഷ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി. മോഹനകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും പടിപടിയായി കുറയ്ക്കാൻ ഉതകുന്ന നയം പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ വന്ന ഇടത് സർക്കാർ ലഹരിമുക്ത കേരളമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും മദ്യകേരളം സൃഷ്ടിക്കാനുതകുന്ന നയമാണ് ആവർത്തിച്ച് പിന്തുടരുന്നത്.

ഇത് ജന വഞ്ചനയാണ്. വാക്ക് പാലിച്ച് തെറ്റായ മദ്യ നിയം പൂർണ്ണമായും തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്  അക്ബർ ബാദുഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.മോഹനകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.വി. സഹദേവൻ, ജില്ലാ ട്രഷറർ ടി.എൻ. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം എം.മുഹമ്മദ് ബഷീർ, ജില്ലാ ജോ.സെക്രട്ടറി കെ. മണികണ്ഠൻ, സുഭാഷ് കുമാർ . എം. , ഡോ. എ.കെ. ഹരിദാസ്, ഡോ.വി.ഗോപാലകൃഷ്ണൻ, പി.ഉണ്ണികൃഷ്ണൻ, പ്രവീൺ കുപ്പത്തിൽ എന്നിവർ പ്രസംഗിച്ചു. മലപ്പുറത്ത് മെയ് 18 ന് നടക്കുന്ന   46.. ആം സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.

Advertisment