Advertisment

ക്യാൻസർ രോഗികൾക്ക് മുടി പകുത്തുനൽകി മൂന്നാം ക്ലാസ് വിദ്യാർത്ഥി നാടിനു മാതൃകയായി

author-image
ജോസ് ചാലക്കൽ
New Update
reetha joji

മണ്ണാർക്കാട്: അറിവിന്റെ ലോകത്തേക്ക് കടന്നുവരുന്ന കുരുന്നുകളുടെ മനസ്സിൽ ഇടം പിടിച്ച് റീത്ത ജോജി നാടിനു മാതൃകയാകുന്നു. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂരിൽ പടിപ്പുരക്കൽ ജോജി യുടെയും പ്രീതിയുടെയും ആറാമത്തെ മോളായ റീത്ത ജോജി മുടി നഷ്ടമായ ക്യാൻസർ രോഗികൾക്ക് മുടിക്ക് പകരം വിഗ് നിർമ്മിക്കുന്നതിന് വേണ്ടി തന്റെ മുടി പകുത്തു നൽകി.

Advertisment

ഈ കാലഘട്ടത്തിൽ കുരുന്നു മനസ്സുകളിലും  മനുഷ്യ സ്നേഹത്തിന്റെ വെളിച്ചം തെളിയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റീത്ത മോൾ. ശ്രീകൃഷ്ണപുരം സെന്റ്‌ ഡോമിനിക് സ്കൂളിൽ മൂന്നാം ക്ലാസ്സിൽ  പഠിക്കുന്ന റീത്ത ജോജി മുടി മുറിക്കണം എന്ന ആഗ്രഹത്തെ തുടർന്ന് രക്ഷിതാക്കളെ അറിയിക്കുകയും ശേഷം രക്ഷിതാക്കൾ യുവാക്ഷേത്ര കോളേജിലെ ലാലു ഓലിക്കൽ അച്ചനെ സമീപിക്കുകയും ആയിരുന്നു.

കുരുന്നു മനസ്സുകളിലും മനുഷ്യസ്നേഹത്തിന്റെ അംശം കൂടി വരുന്നത് ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം തന്നെയാണെന്നും ഇത്തരത്തിലുള്ള കുരുന്നുകളുടെയും പുതുതലമുറകളുടെയും കൂടെ നമ്മൾ ഓരോരുത്തരും നമ്മളാൽ ആകുന്ന വിധം കൂടെനിന്നും,സഹായിക്കണമെന്നും അച്ചൻ അഭിപ്രായപ്പെട്ടു.

സ്ഥിരമായി വിവിധ ഭാഗങ്ങളിൽ നിന്നും ക്യാൻസർ രോഗികൾക്കു വേണ്ടി മുടികൾ ശേഖരിച്ചു നൽകുന്ന സതീഷ് മണ്ണാർക്കാട് റീത്ത ജോജിയിൽ നിന്നും മുടി ഏറ്റുവാങ്ങി.

Advertisment