/sathyam/media/media_files/kPt624eTmXQ7f9znZxW4.jpg)
പാലക്കാട്: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ട്രീനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹായത്തോടു കൂടി ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
2024 മെയ് മാസം 9-ാം തീയതി മുതൽ ജൂൺ മാസം 9-ാം തീയതി വരെ നീണ്ടുനിൽക്കുന്ന ഒരു മാസത്തെ മെഡിക്കൽ ക്യാമ്പിന് ഇന്ന് തുടക്കം കുറിച്ചു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് വി.ആർ. സുനിൽ കുമാർ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.റോബർട്ട് ഉദ്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.മോഹൻ കുമാർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ. മൃദുലാ സുനിൽ, മെഡിക്കൽ ഡയറക്ടർ ഡോ. രാജാഗോപാലൻ നായർ കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ആർ അജിത്, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ബി. ഉഷ, എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പരിപാടിക്ക് ട്രിനിറ്റി ഹോസ്പിറ്റലിലെ അസ്സി. ജനറൽ മാനേജർ പ്രദീപ് ബാലകൃഷണൻ സ്വാഗതവും, കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ജഗ്ജിത്ത് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us