New Update
/sathyam/media/media_files/z6x7Zd78chgJGruqykGu.jpg)
മലമ്പുഴ: കടുത്ത വേനലിൽ തെങ്ങിന്റെ പട്ടകൾ ഉണങ്ങി വീഴുന്നതിനു പുറമേ കുരങ്ങൻ, അണ്ണാൻ, എലി എന്നിവ നാളികേരം തിന്നു നശിപ്പിക്കുകയും കൂടിയായപ്പോൾ കേരകർഷകർ പ്രതിസന്ധിയിലായി. മാത്രമല്ല പയറ്, മുളക് തുടങ്ങിയ ധാന്യവിളകൾ മയിലും ചേമ്പ്, കാവത്ത് തുടങ്ങി കിഴങ്ങുവർഗ്ഗങ്ങൾ തുരപ്പനെലിയും പന്നികളും നശിപ്പിക്കുന്നതുകൊണ്ട് അത്തരം കൃഷിക്കാരും കഷ്ടത്തിലായിരിക്കയാണ്.
Advertisment
വനമേഖല കടുത്ത് കാട്ടാന ശല്ല്യം രൂക്ഷമായതോടൊപ്പം പുലി ശല്ല്യം മൂലം ആട്, പശു മുതലായ വളർത്തുമൃഗങ്ങളേയും വളർത്തി ഉപജീവനമാർഗ്ഗം കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ് കർഷകർ. ശാശ്വത പരിഹാരത്തിന് നടപടിയുണ്ടാവണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us