ട്രെയിനിൽ മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

New Update
theft attempt in train

പാലക്കാട്: യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ്സിലെ യാത്രക്കാരന്റെ ആപ്പിൾ ഐഫോൺ ഉൾപ്പെടെ ഒരു ലക്ഷത്തി എഴുപതിനായിരം രൂപയോളം വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങൾ അടങ്ങിയ ബാഗ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷണം നടത്തിയ കേസിൽ തമിഴ്നാട് കൃഷ്ണഗിരി സ്വദേശി ശിവാനന്ദം മുനിസാമിയെ മോഷണ മുതലുകളുമായി ആർപിഎഫ്-റെയിൽവേ പോലീസ് പ്രത്യേക അന്വേഷണസംഘം തൃത്താലക്കടുത്തു വച്ച് പിടികൂടി.

Advertisment

റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഡിവൈസ് ലൊക്കേഷനും നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ എസ്.അൻഷാദ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, ആർപിഎഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് സബ് ഇൻസ്പെക്ടർ കെ.എം.സുനിൽകുമാർ, ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ അജീഷ്.ഒ.കെ, ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് ഹെഡ് കോൺസ്റ്റബിൾമാരായ വി.സവിൻ, പി.കെ.പ്രവീൺ,  റെയിൽവേ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ വിനു, സിവിൽ പോലീസ് ഓഫീസർ ഷക്കീർ എന്നിവർ  അടങ്ങിയ പ്രത്യേകസംഘം പ്രതിയെ മോഷണമുതലുകളോടുകൂടി പിടികൂടിയത്.

പാലക്കാട് മൂന്നാം നമ്പർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Advertisment