"കൃപാഭിഷേകം 2024" ബൈബിൾ കൺവെൻഷനു തുടക്കം

author-image
ജോസ് ചാലക്കൽ
Updated On
New Update
kripapishekham 2024

പാലക്കാട്: പാലക്കാട് രൂപത സുവർണ്ണ ജൂബിലി ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം 2024 ന് അനുഗ്രഹ ദായകമായ ആരംഭം. പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഫാദർ ഡൊമിനിക് വാളന്മനാൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ  കൃപാഭിഷേകം 2024 പാലക്കാട് സെൻറ് റാഫേൽസ് കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ പാലക്കാട് രൂപത മെത്രാൻ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ തിരിതെളിച്ച് പരിശുദ്ധ കുർബാന അർപ്പിച്ച് ഉദ്ഘാടനം ചെയ്തു.

Advertisment

പാലക്കാട് രൂപതയുടെ മുൻ മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് ബൈബിൾ പ്രതിഷ്ഠ നടത്തി. ജനറൽ കൺവീനർ ഫാദർ ജോഷി പുലിക്കോട്ടിൽ സ്വാഗതം ആശംസിച്ചു. വികാരി ജനറൽ മോൻസിഞ്ഞോർ ജീജോ ചാലക്കൽ റോസ മിസ്റ്റിക്ക  മാതാവിൻറെ രൂപം വഹിച്ചുള്ള പ്രദക്ഷിണത്തിന് നേതൃത്വം നൽകി.  

പരിശുദ്ധാത്മാവിന്റെ ജ്ഞാനവും ദൈവവചനത്തിന്റെ അഭിഷേകവും ഈ സമൂഹം മുഴുവനും നിറഞ്ഞു നിൽക്കണമെന്നും അതിലൂടെ സഹോദര്യവും കൂട്ടായ്മയും സമൂഹത്തിൽ വർദ്ധിക്കണമെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ  ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ കൺവെൻഷനിൽ സംബന്ധിക്കുന്ന 10000 ത്തോളം ജനങ്ങളും പാലക്കാട് ദേശവും അഭിഷേകത്താൽ നിറഞ്ഞ് അനുഗ്രഹങ്ങൾ സ്വീകരിക്കാൻ പ്രാപ്തരാകട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക മേഖലയായ പാലക്കാട് പ്രദേശത്ത് കാർഷിക അഭിവൃദ്ധിയും വന്യമൃഗ ശല്യത്തിൽ നിന്നുള്ള സംരക്ഷണവും ലഭിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ചൊരിയപ്പെട്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്നുവരുന്ന ദിവസങ്ങളിൽ വൈകിട്ട് നാലുമണിക്ക് ജപമാലയും തുടർന്ന് പരിശുദ്ധ കുർബാനയും ഗാന ശുശ്രൂഷയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും സ്പിരിച്വൽ ഷെയറിങ്ങിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സമാപന ദിവസമായ 19 ന് ഞായറാഴ്ച ദിവ്യകാരുണ്യപ്രദക്ഷിണവും നടത്തപ്പെടുമെന്ന് രൂപത പി ആർ ഓ അറിയിച്ചു.

Advertisment