/sathyam/media/media_files/X487y7wDaZkgrxXvu0aK.jpg)
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്കുള്ള പ്രധാന റോഡിലെ കടുക്കാംകുന്നം റെയിൽവേ മേൽപാലത്തിനരികിലെ പൊതുസ്ഥലത്ത് സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ച മാലിന്യങ്ങൾ അധികൃതർ വൃത്തിയാക്കി. ഇറച്ചി വെയ്സ്റ്റ്, സാനിറ്ററി നാപ്കീൻസ്, ഒഴിഞ്ഞ മദ്യക്കുപ്പികൾ തുടങ്ങി കീറിയ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കേടുവന്ന കിടക്കകൾ എന്നിവയാണ് ഉണ്ടായിരുന്നത്.
ഇറച്ചി മാലിന്യത്തിന്റെ ദുർഗന്ധം മൂലം അതു വഴി കടന്നുപോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു.
മഴക്കാല പൂർവ്വ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശചീകരണം നടത്തിയത്.
/sathyam/media/media_files/IjUfQC2U0OtexjJpwNuv.jpg)
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, പൊതുപ്രവർത്തകൻ ജയജിത്ത് എന്നിവർ നേതൃത്വം നൽകി. മലമ്പുഴ ഐ ടി ഐ വിദ്യാർത്ഥികൾ, ഹരിത കർമ്മ സേനാംഗംങ്ങൾ തുടങ്ങിയവർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. മന്തക്കാട് മുതൽ കടുക്കാം കുന്നം വരെയാണ് ശുചീകണ പരിപാടി നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us