മഴ പെയ്തതോടെ പാലക്കാട് നഗരത്തിലെ പല റോഡുകളും ചെളി കുളമായി

New Update
olavakode road-2

ഒലവക്കോട്: മഴ പെയ്തതോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പഴയ റോഡ് ചെളിവെള്ളം നിറഞ്ഞു കുളമായി. കുഴിയുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങൾ വീഴുന്നു. 

Advertisment

olavakode road

നഗരത്തിൽ വലയിടങ്ങളിലും പൊട്ടിപൊളിഞ്ഞ റോഡും കുഴികളുമാണ്. ഇതിൽ വെള്ളം നിറഞ്ഞാൽ അപകടം പതിയിരിക്കും. കേബിൾ കുഴികളും ചാലുകളും അപകടം വിളിച്ചു വരുത്തും. കഴിഞ്ഞ ദിവസം റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ സ്കൂട്ടർ വീണ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചിരുന്നു.
എത്രയും വേഗം റോഡുകൾ അപകടരഹിതമാക്കണമെന്ന് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നു.

Advertisment