പാലക്കാട് രൂപത സുവർണ്ണ ജൂബിലി ബൈബിൾ കൺവെൻഷൻ 'കൃപാഭിഷേകം 2024' ന് അനുഗ്രഹദായകമായ സമാപനം

author-image
ജോസ് ചാലക്കൽ
Updated On
New Update
kripabhishekam 2024

പാലക്കാട്: പാലക്കാട് രൂപത സുവർണ്ണ ജൂബിലി ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം 2024 ന് അനുഗ്രഹദായകമായ സമാപനം. പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സെൻറ് റാഫേൽസ് കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ മെയ് 15 ന് ആരംഭിച്ച ഫാദർ ഡൊമിനിക് വാളന്മനാൽ നയിച്ച ബൈബിൾ കൺവെൻഷൻ 'കൃപാഭിഷേകം 2024' പന്തക്കുസ്ത ദിനത്തിൽ ആത്മാഭിഷേകത്തോടെ സമാപിച്ചു.  

Advertisment

പാലക്കാട് രൂപതയുടെ മുൻ മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് സമാപന സന്ദേശം നൽകി. പരിശുദ്ധാത്മാവ് സ്നേഹത്തിന്റെയും ശക്തിയുടെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവാണെന്നും ആത്മാഭിഷേകത്താൽ നിറഞ്ഞ് യേശുവിന് സാക്ഷികളായി സധൈര്യം ജീവിക്കാൻ നമുക്കെല്ലാവർക്കും സാധിക്കണമെന്നും പിതാവ് പറഞ്ഞു.

kripabhishekam 2024-2

നമ്മിൽ ഓരോരുത്തരിലും ഉള്ള പരിശുദ്ധാത്മാവിനെ ഉജ്വലിപ്പിച്ചാൽ നാമെല്ലാവരും യേശുവിനെ പോലെ സ്നേഹിക്കുവാൻ കഴിവുള്ളവരായി മാറും എന്നും കരുണ കാണിക്കാൻ സാധിക്കുമെന്നും എല്ലാവരോടും ക്ഷമിക്കാൻ സാധിക്കുന്നവരായി തീരുമെന്നും പിതാവ് കൂട്ടിചേർത്തു.

പാലക്കാട് രൂപത മെത്രാൻ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന്റെ ദിവ്യകാരുണ്യ ആശിർവാദത്തോടെ കൺവെൻഷന് സമാപനമായി. ദിവ്യകാരുണ്യ ആരാധനയിലും പ്രദക്ഷിണത്തിലും രൂപതയിലെ എല്ലാ വൈദികരും പങ്കാളികളായി. \

കൺവെൻഷൻ ദിവസങ്ങളിൽ 5000 ത്തോളം ആളുകൾക്ക് സ്പിരിച്ച്വൽ ഷെയറിങ്ങിനും ഏഴായിരത്തോളം ജനങ്ങൾക്ക് വ്യക്തിപരമായി ഡൊമനിക്കച്ചൻ്റെ കൈവയ്പ്  പ്രാർത്ഥനയ്ക്കും അവസരം ലഭിച്ചു.

kripabhishekam 2024-3

മോൺസിഞ്ഞോർ ജീജോ ചാലയ്ക്കലും കൺവെൻഷൻ ജനറൽ കൺവീനർ ഫാദർ ജോഷി പുലിക്കോട്ടിലും ജോയിൻ കൺവീനർമാരായിരുന്ന ഫാദർ രാജു പുളിക്കത്താഴയും ഫാദർ ബെറ്റ്സൺ തുക്കുപറമ്പിലും വിവിധ കമ്മിറ്റികളിലായി വൈദികരും സന്യസ്തരും വിശ്വാസികളുമടങ്ങുന്ന 75 കമ്മറ്റി അംഗങ്ങളും 250 വോളന്‍റിയേഴ്സും കൺവെൻഷന്റെ വിജയത്തിനായി ഒന്നായി പ്രവർത്തിച്ചു.  

അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡോമിനിക് വാളന്മനാൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 60 അംഗ ധ്യാന ടീം വിവിധ ശുശ്രൂഷകളിൽ സഹായികളായി. പാലക്കാട് രൂപതയിലെ വിവിധ ഇടവക ജനങ്ങളും പാലക്കാട്, തൃശൂർ, കോയമ്പത്തൂർ മേഖലകളിലെ ക്രൈസ്തവരും ക്രൈസ്തവരുമായ വിശ്വാസികളും കൺവെൻഷനിൽ പങ്കുചേർന്നു. 

Advertisment