പാലക്കാട് ജില്ലാ തല പെൻഷനേഴ്സ് ലീഗ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി

New Update
palakkad district membership campaign

കെ.എസ്.പി.എൽ മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.എ.സിദ്ദീഖ് നിർവ്വഹിക്കുന്നു.

പാലക്കാട്: കേരളാ സർവീസ് പെൻഷനേഴ്‌സ് ലീഗ് (കെ.എസ്.പി.എൽ) മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം കെ.എസ്.ടിയു മുൻ സംസ്ഥാന ട്രഷറർ ഹമീദ് കൊമ്പത്തിന് അംഗത്വം നൽകി മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് നിർവ്വഹിച്ചു. കെ.എസ്.പി.എൽ ജില്ലാ പ്രസിഡണ്ട് യു.സൈനുദ്ദീൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.യൂസഫ് മിഷ്കാത്തി മുഖ്യപ്രഭാഷണം നടത്തി.

Advertisment

ട്രഷറർ കെ. അബൂബക്കർ, ഭാരവാഹികളായ പി.അക്ബറലി, പാറയിൽ മുഹമ്മദലി, എ.പി.അഹമ്മദ് സ്വാലിഹ്, അബ്ദു മറ്റത്തൂർ, പി.മുഹമ്മദലി അൻസാരി, കെ.ഹംസ, എം.പി.എ.ബക്കർ, വി.ടി.ഹംസ, അബൂബക്കർ കാപ്പുങ്ങൽ, റഷീദ് ചതുരാല, കെ.പി. അബ്ദുൽ മജീദ്, കെ.പി. അബ്ദുറഹിമാൻ, കെ.ഉമ്മർ, എ.പി.ഉസ്മാൻ, എം.മുഹമ്മദ്, എൻ.മുഹമ്മദ്, ടി.മുഹമ്മദുണ്ണി, മുസ്തഫ, എം.അബ്ദുൽ അസീസ്, ഇ.പി.അബ്ദുൽ നാസർ പ്രസംഗിച്ചു. 

Advertisment