/sathyam/media/media_files/Domp4KWsRzsOPXjIBMt7.jpg)
പാലക്കാട്: അന്താരാഷ്ട്ര നിലവാരമുള്ള പ്രവർത്തന മികവ് കാഴ്ചവെക്കുന്ന കഞ്ചിക്കോട് ഇൻസ്ട്രുമെൻ്റേഷനെ മിനിരത്ന പദവിയിലേക്ക് ഉയർത്തണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. രാജേഷ് ആവശ്യപ്പെട്ടു. ബിഎംഎസ് ഇൻസ്ട്രുമെൻ്റേഷൻ എംപ്ലോയീസ് സംഘ് വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള എല്ലാ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്തി തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും 2017 ലെ ശമ്പള വർദ്ധന കരാർ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസ് സംസ്ഥാന ട്രഷററും യൂണിയൻ പ്രസിഡൻ്റുമായ സി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ ഭാരവാഹികളായ എ.വിജയകുമാർ, പി.കെ. രവീന്ദ്രനാഥ്, ഇ.എസ്. സുമേഷ് എന്നിവർ സംസാരിച്ചു.
/sathyam/media/media_files/1lYKptgVW5yT74Rx05ty.jpg)
ഭാരവാഹികളായി സി. ബാലചന്ദ്രൻ (പ്രസിഡൻ്റ്), പി.കെ.രവീന്ദ്രനാഥ്, കെ. സാബു (വൈസ് പ്രസിഡൻ്റ്), ഇ.എസ്.സുമേഷ് (ജന. സെക്രട്ടറി), എ.വിജയകുമാർ, ജി.ഷാജി (ജോ. സെക്രട്ടറി), എ.ഷിജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us