പാലക്കാട് എലിവാലിയില്‍ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

New Update
obit kuriakose

മലമ്പുഴ: അകമലവാരം അയ്യപ്പൻ പൊറ്റ, കാരി മറ്റത്തിൽ പരേതനായ കുര്യൻ മകൻ കുര്യാക്കോസ് (54) ബൈക്കപകടത്തിൽ മരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ പാലക്കാട്ടേക്ക് ജോലിക്ക് പോകയായിരുന്നു. 

Advertisment

എലിവാലിൽ വെച്ച് എതിരെ വന്ന കെ എസ് ആർ ടി സി ബസ്സ് കണ്ട് പെട്ടെന്ന് ബ്രൈക്ക് പിടിച്ച തോടെ ബൈക്ക് നിയന്ത്രണം വിട്ട് വീണ് നിരങ്ങി ബസ്സിന്റെ ടയറിൽ ജാമാവുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. 

നാട്ടുകാർ ചേർന്ന് ജില്ലാശുപത്രിയിലെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ എൽസമ്മ. മകൻ അലൻ (വിദ്യാർത്ഥി) മാതാവ് പരേതയായ ക്ലാര. സഹോദരങ്ങൾ: സോഫിയാമ, സോമി,ഷിജിമോൾ. സംസ്ക്കാരം നാളെ പതിനൊന്നു മണിക്ക് ആനക്കൽ സെന്റ് ജോസഫ് പള്ളിയിൽ.

കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്, ഡി സി സി മെമ്പർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ യൂണിയൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചീട്ടുണ്ട്. മുണ്ടൂർ പൊരിയാനിയിൽ പുതിയ വീട് വെച്ച് മെയ് മുപ്പതിനു് കേറി താമസിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

Advertisment