/sathyam/media/media_files/FKY7VLW2luezjOm9fhyi.jpg)
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലെ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിൽ വാട്ടർ അതോറിട്ടി പൈപ്പിടാൻ കുഴിച്ച ചാൽ മൂടി റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ ചാലിൽ വാഴ നട്ടും റോഡിൽ ശയനപ്രദിക്ഷണം നടത്തിയും റോഡ് ഉപരോധിച്ചും പ്രതിഷേധിച്ചു.
/sathyam/media/media_files/ZajPPFjvbUkDKKP7Fkuv.jpg)
മലമ്പുഴ കാർ പാർക്കിൽ നിന്നും വാഴയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം ഒട്ടിച്ച് വാഴയുമായി മുദ്രാവാക്യം വിളിയോടെയാണ് പാമ്പുവളർത്തൽ കേന്ദ്രത്തിനുമുന്നിലെ ചാലിൽ വാഴ നട്ടത്. ഇന്ന് രാവിലെ എട്ടു മണിയോടുകൂടി ഇരു ചക്ര വാഹനത്തിൽ വന്ന സ്ത്രീ ചാലിൽ വീണ് പരിക്കേറ്റ് ദേഹം മുറിഞ്ഞ് ചോര ഒലിച്ചതായി പാമ്പുവളർത്തൽ കേന്ദ്രത്തിന്റെ ചുമരിൽ ചിത്ര വരക്കുന്ന മലപ്പുറം സ്വദേശി രാജൻ പറഞ്ഞു.
മലമ്പുഴ മണ്ഡലം പ്രസിഡന്റ് എ.ഷിജു അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട്, എം.സി. സജീവൻ,പഞ്ചായത്ത് മെമ്പർമാരായ എസ്. ഹേമലത, പി.ലീല, പ്രവർത്തകരായ കെ.കെ. വേലായുധൻ, ശിവദാസൻ, പി. നാച്ചി മുത്തു, വിദ്യാധരൻ, ജോഷി, സുരേന്ദ്രൻ, വിജയൻ, രമേഷ്, മുഹമ്മദലി, സി.ജെ.ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us