കഞ്ചിക്കോട് ചടയൻകാലായ് എൻഎസ്എസ് കരയോഗം 21 -ാം കുടുംബസംഗമം നടത്തി

New Update
kanjikod nss karayogam

കഞ്ചിക്കോട്: ചടയൻകാലായ് എൻഎസ്എസ് കരയോഗം 21 -ാം കുടുംബസംഗമം എസ്കെഎം ഓഡിറ്റോറിയത്തിൽ നടന്നു. പാലക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ. മേനോൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കളത്തിൽ കൃഷ്ണൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.

Advertisment

kanchikod nss karayogam

വനിതാ സമാജം പ്രസിഡന്റ് ബേബി ശ്രീകല ടീച്ചർ, ഉണ്ണികുമാരൻ, ഗോവിന്ദൻ കുട്ടി, കെ.വി. മാധവൻ കുട്ടി, സുരേഷ്, ഉണ്ണികൃഷ്ണൻ, കെ വി . പ്രമീള, സുചി രാജേന്ദ്രൻ, ചിത്ര എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് കരയോഗത്തിലെ മുതിർന്ന അംഗം തങ്കം ബി മേനോനെ ചടങ്ങിൽ ആദരിച്ചു.

വിദ്യാർത്ഥികൾക്കുള്ള സ്കോളർ ഷിപ്പ് വിതരണവും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കരയോഗം അംഗങ്ങളും കുടുംബാംഗങ്ങളും വനിതാ സമാജഭരണസമിതി അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. കരയോഗം സെക്രട്ടറി പി. സതീഷ് മേനോൻ സ്വാഗതവും സെക്രട്ടറി എൻ. ജയപ്രകാശ് നന്ദിയും പറഞ്ഞു.

Advertisment