/sathyam/media/media_files/JEREqen5UTHygHqojod7.jpg)
പാലക്കാട്: എലപ്പുള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റുവിൻ്റെ 60 -ാം ചരമദിനവും മുൻ മണ്ഡലം പ്രസിഡന്റും ഡി.സി സി.മെമ്പറുമായ കെ. ചെന്താമരാക്ഷൻ അനുസ്മരണവും പുഷ്പാ ചർനയും നടത്തി. എലപ്പുള്ളി ഇന്ദിരാഭവനിൽ നടന്ന അനുസ്മരണ സമ്മേളനം പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഡി. രമേശൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പി.വി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു, വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ, ബ്ലോക്ക് പ്രസിഡൻ്റ് എം. രാധകൃഷ്ണൻ, കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വി. മോഹൻദാസ്, ബ്ലോക്ക് സെക്രട്ടറി ഒകെ മണികണ്ഠൻ, ബ്ലോക്ക് മെമ്പർ കെജെ സരോജ, എം.യു. സതീഷ് കുമാർ, ദളിത് കോൺഗ്രസ്സ് സെക്രട്ടറി അയ്യപ്പൻ, യുത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് രാജേഷ്, കെ.എസ് യു ജില്ലാ സെക്രട്ടറി കെ. ജിഷ്ണു ചെന്താമര, മണ്ഡലം ഭാരവാഹികളായ ശ്രീധരൻ, സതീഷ് കുമാർ, രാധാകൃഷ്ണൻ, കൃഷ്ണദാസ്, കറുപ്പു സ്വാമി, കനകരാജ്, ബൈജു, ബാബു, ഷാജഹാൻ, ശിവരാജൻ മുരളിധരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us