/sathyam/media/media_files/WwaT7KWOWBSxHj2LW8z9.jpg)
പാലക്കാട്: ജില്ലയിലെ ബസ് ലോറി മേഖലയിൽ ജോലിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ബസ് ജീവനക്കാരുടെ ഫെയർവേജസ് അടിയന്തിരമായി പുതുക്കി നിശ്ചയിക്കണമെന്നും ബിഎംഎസ് ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ പ്രൈവറ്റ് ബസ് ഹെവി വെക്കിൾ മസ്ദൂർ സംഘം (ബിഎംഎസ്) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/cOkl6qBdNaRdWiiUs13L.jpg)
ചരക്ക് ഗതാഗത മേഖലയിൽ ഏകീകൃത വാടക നിരക്ക് പ്രഖ്യാപിക്കണമെന്നും പ്രവർത്തനത്തിലെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, മുഴുവൻ തൊഴിലാളികൾക്കും ആനുകൂല്യ വിതരണം ചെയ്യുക, സോഫ്റ്റ്‌വെയർ തകരാർ പരിഹരിച്ച് ഉടമവിഹിതം അടക്കുവാനുള്ള അടിയന്തര നടപടി സ്വീകരിക്കുക, ലൈസൻസ് ആർ സി ബുക്ക് എന്നിവ പുതുക്കി നൽകുക, ഇതിനുള്ള കാലതാമസം ഒഴിവാക്കുക, തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമം കയ്യേറ്റവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
യൂണിയൻ പ്രസിഡൻറ് എം.സി.സതീഷ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡൻറ് വി.ശിവദാസൻ, യൂണിയൻ ഭാരവാഹികളായ ബി.രാധാകൃഷ്ണൻ, എം.വീനസ്, വി.സന്തോഷ്, ആർ.മനോജ്, കെ.രാജീവ്, കൃഷ്ണൻകുട്ടി, കെ.ബി.സുനിൽകുമാർ എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us