/sathyam/media/media_files/XM6znMh96TVZtmFNVwLL.jpg)
പാലക്കാട്: നീണ്ട ഇരുപത്തിയേഴു വർഷത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡെപ്പൂട്ടീ ചീഫ് എഞ്ചിനിയർ കെ.കെ. ബൈജുവിന് യാത്രയയപ്പ് നൽകി. പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ ആലത്തൂർ, ചിറ്റൂർ, പാലക്കാട് ഡിവിഷനുകളിലെ ജീവനക്കാർ ജനകീയ യാത്രയപ്പ് ചടങ്ങില്‍ പങ്കെടുത്തു.
ടോപ്പ് ഇന്‍ ടൗണിൽ വെച്ചു നടന്ന പരിപാടിയിൽ പാലക്കാട്.ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ രാമപ്രകാശ് കെ വി അദ്ധ്യക്ഷത വഹിച്ചു. വിവിധ ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ.സുചിത്ര, സി. വി പ്രേംരാജ്, കെ.വി രാമപ്രകാശ് എന്നിവർ ചേർന്ന് ഉപഹാരസമർപ്പണം നടത്തി.
/sathyam/media/media_files/VueDyGDMVmx03Y2Iskn1.jpg)
കെ.സുചിത്ര, സി. വി പ്രേംരാജ്, പി .മുരളീധരൻ, മിനി. പി, വിപിൻ നല്ലായം, വിദ്യ വി, സാബു ജോസഫ്, പി രാജിവ്, വിവിധ സംഘനകളെ പ്രതിനിധികരിച്ച് മണികണ്ഠൻ പി, എം.സി ആനന്ദൻ, ഷമീം നാട്യമംഗലം, സുജിത്ത്.കെ, സുരേഷ് പിടി, കെ കെ ശശിധരൻ, അജിത്ത് കുമാർ പി, കഞ്ചിക്കോട് ഇൻഡ്രസ്ട്രിയിൽ ഫോറം ഉപാദ്ധ്യക്ഷൻ പി.കിഷോർ എന്നിവർ സംസാരിച്ചു.
കെ കെ ബൈജു മറുപടി പ്രസംഗം നടത്തി. ഷീബാ ഇവാൻ സ്വാഗതവും കെ രമേഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ജീവനക്കാർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us