ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/9Vv0F24Xi0nZQzrBcEgQ.jpg)
മുണ്ടൂര്‍: മുണ്ടൂർ യുവക്ഷേത്ര കോളേജിലെ ഐക്യൂഎസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടി ഷാർപ്പണിങ്ങ് ദ സോ മഹാത്മാഗാന്ധി സർവ്വകലാശാല റിട്ട വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ഒരു സ്ഥാപനത്തിൻറെ നിലവാരം ഉയർത്തുന്നതിൽ അധ്യാപകന്റെ നിലവാരത്തിന് ഏറെ പങ്കുണ്ടെന്നും ത്യാഗ മനോഭാവവും അർപ്പണ ബുദ്ധിയും ഉള്ള അധ്യാപകർക്ക് വിദ്യാർത്ഥികളുടെ മനസ്സിൽ മാറ്റം വരുത്താൻ കഴിയുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു.
Advertisment
പ്രിൻസിപ്പാൾ ഡോ.ടോമി ആന്റണി അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ ആശംസകളർപ്പിച്ചു. തുടർന്ന് നടത്തിയ അദ്ധ്യാപകപരിശീലന പരിപാടിയിൽ ഡോ.സിറിയക് തോമസ് ക്ലാസ് എടുത്തു. അസിസ്റ്റൻറ് ഡയറക്ടർ റവ.ഫാ നിതിൻ മണിയൻകേറിക്കളം സ്വാഗതവും ഐക്യുഎസ്‌സി കോഡിനേറ്റർ ഷൈലജ മേനോൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us