/sathyam/media/media_files/6L3KxmHLjNviC1z1Fo2c.jpg)
സീനിയർ ചേംബർ പാലക്കാട് പ്രസിഡന്റ് അഡ്വ. പി.പ്രേം നാഥ്, സെക്രട്ടറി ആർ. ജയപ്രകാശ്
പാലക്കാട്: മുൻ ജെസിഐ അംഗങ്ങളുടെ കൂട്ടായ്മ ആയ സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണം ജൂൺ ഒന്നിന് 7 മണിക്ക് ഈസ്റ്റ് റോട്ടറി ക്ലബ് ഹാളിൽ വെച്ച് നടത്തും. പ്രസിഡന്റ് അഡ്വ . ജി. ജയചന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. സീനിയർ ചേംബർ മുൻ ദേശീയ പ്രസിഡന്റ് ബി. ജയരാജൻ മുഖ്യാതിഥി ആയിരിക്കും.
സീനിയർ ചേംബർ ദേശീയ വൈസ് പ്രസിഡന്റ് കെ.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ സർക്കാർ സ്കൂളുകൾക്ക് സഹായവും, നിർദ്ധന യുവതികൾക്ക് തയ്യൽ മെഷിനുകളും, നിർദ്ധന വിദ്യാർത്ഥികൾക്ക് സൈക്കിളുകളും വിതരണം ചെയ്യും.
മുൻ പ്രസിഡന്റ് അഡ്വ. എസ്. ടി. സുരേഷ്, സെക്രട്ടറി ആർ. ജയപ്രകാശ്, പി.വിനോദ് കുമാർ, പ്രൊജക്റ്റ് ഡയറക്ടർ അഡ്വ. ടി. വി. സുദർശ്, അഡ്വ. ഉണ്ണി തോമസ്, പ്രദീപ് കുമാർ മേനോൻ, അബ്ദുൽ ഷംസ്, ദീപ ജയപ്രകാശ് എന്നിവർ സംസാരിക്കും.
ഭാരവാഹികൾ : അഡ്വ. പി. പ്രേം നാഥ് (പ്രസിഡന്റ് ), ജാഫർ അലി (വൈസ് പ്രസിഡന്റ് ), ആർ. ജയപ്ര കാശ് (സെക്രട്ടറി) പി. വിനോദ് കുമാർ (ട്രഷറർ),
പ്രദീപ് കുമാർ മേനോൻ (ജോയിന്റ് സെക്രട്ടറി), അഡ്വ. ഉണ്ണി തോമസ്, , അബ്ദുൽ ഷംസ്, പി. സോംനാഥ്, ഡി. അജിത്, ബാലചന്ദ്രൻ, പി. സുരേഷ് കുമാർ,(നിർവാഹ സമിതി അംഗങ്ങൾ ) സുഗുണ പ്രേം നാഥ് (വനിതാ വിഭാഗം ചെയർപേഴ്സൺ ) ദീപ ജയപ്രകാശ് (വനിതാ വിഭാഗം സെക്രട്ടറി).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us