മായം കലരാത്ത ഭക്ഷണപദാർത്ഥങ്ങൾ വിപണിയിലേക്ക്. എംഎൽഎ അഹമ്മദ് ദേവർകോവിൽ 'നസ്മ' ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗ് നടത്തി

New Update
nasma products

മണ്ണാർക്കാട്: വിപണിയുടെ ആവശ്യകത മനസ്സിലാക്കി പൂർണ്ണമായും ഗുണമേന്മയുള്ള മായം കലരാത്ത, ബീഫ്, ചിക്കൻ തുടങ്ങി 14 തരം വിഭവങ്ങളുടെ ബ്രാന്റ് ആയ 'നസ്മ' ഫുഡ്സ് ഉൽപ്പന്നങ്ങളുടെ ഉദ്ഘാടനം നടത്തി. 

Advertisment

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ് ജനറൽബോഡി യോഗത്തിൽ എംഎൽഎ എൻ. ഷംസുദ്ദീൻ, കെടിഡിസി ചെയർമാൻ പി.കെ. ശശി എന്നിവരുടെ സാന്നിധ്യത്തിൽ എംഎൽഎ അഹമ്മദ് ദേവർകോവിലാണ് ലോഞ്ചിംഗ് നടത്തിയത്.

മണ്ണാർക്കാട് തെങ്കരയിൽ പ്രവർത്തിക്കുന്ന ഷെഫ് ലോട്ട് ഫുഡ് പ്രൊഡക്സിന്റെ ആദ്യ ബ്രാൻഡ് ആണ് നസ്മ. ഹോട്ടൽ, റസ്റ്റോറന്റ്, കാറ്ററിങ് എന്നിവയിലേക്ക് സ്വന്തം ഫാമിൽ നിന്നും ഉൽപ്പന്നങ്ങൾ എത്തിക്കാൻ സാധിക്കുന്നു എന്നതാണ് ഇവരെ വ്യത്യസ്തമാക്കുന്നത്. 

സമ്പൂർണ്ണ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ക്വാളിറ്റി കൺട്രോൾ ടീമും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഗുണനിലവാരം ഉള്ളതും ജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്നതുമായ വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള ഭക്ഷണപദാർത്ഥങ്ങൾ നേരിട്ട് എത്തിക്കുക എന്നതാണ് നസ്മയുടെ വിഷൻ. 

തിരക്കുപിടിച്ച ജീവിത സാഹചര്യത്തിൽ റെഡി ടു കുക്ക് എന്ന ആശയവും മുന്നോട്ടുവയ്ക്കുന്നു.ഷെഫ് ലോട്ടിന്റെ ഫാമുകളിൽ നിന്നും അനാവശ്യ മരുന്നുകൾ ഒന്നും നൽകാതെ വളർത്തിയെടുക്കുന്ന ചിക്കനും, ഗുണമേന്മയുള്ള ഉരുളക്കിഴങ്ങ് ശേഖരിച്ച് തയ്യാറാക്കുന്ന ഫ്രഞ്ച് ഫ്രൈസും ഈ ബ്രാന്റിന്റെ പ്രത്യേകതയാണ്. 

ഫ്രഞ്ച് ഫ്രൈസ് പൂർണ്ണമായും ശുദ്ധതയോടെ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ സംരംഭവുമാണ് ഇത്. നസ്മ സാരഥികളായ കെ.വി.സിദ്ദിഖ്‌, ഹമീദ്, പി.എം. ഫൈസൽ എന്നിവർ നസ്മ ഉൽപ്പന്നങ്ങളെക്കുറിച്ച് വിശദീകരിച്ചു.

Advertisment