/sathyam/media/media_files/Ie0vXsowgmJHelVRFWZu.jpg)
പാലക്കാട്: കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. നിയമപരമായി ലഹരി നിരോധിച്ചിട്ടുണ്ടെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാർത്ഥികളടക്കമുള്ള പുതു തലമുറയെ കാർന്നുതിന്നുകൊണ്ടിരിക്കയാണെന്നം പുകയിലയുടെയും മദ്യത്തിൻ്റെയും ലഹരിയുടേയും ഉപയോഗത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്നും യോഗം ചൂണ്ടിക്കാട്ടി.
മദ്യനിരോധനസമിതി ജില്ലാ പ്രസിഡണ്ട്എ.കെ. സുൽത്താൻ ഉൽഘാടനം ചെയ്യു. ജില്ലാ വൈ: പ്രസിഡണ്ട് മാണി പറമ്പേത്ത് അഗളി അദ്ധ്യക്ഷം വഹിച്ചു. ഏകതാ പരിഷത്ത് സംസ്ഥാന കൺവീനർ സന്തോഷ് മലമ്പുഴ പ്രതിജ്ഞ ചൊല്ലി. ജില്ലാ സെക്രട്ടറി എം. അഖിലേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് കെ. അബൂബക്കർ, ജില്ലാ ഖജാൻജി എം. രാമകൃഷ്ണൻ മാസ്റ്റർ, ജില്ലാ ജോ. സെക്രട്ടറി പി.ബി. ശ്രീനാഥ്, എ. സറീന, കെ. സലീന എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us