കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ കെ.കെ ബൈജു സര്‍വീസില്‍ നിന്നും വിരമിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
kk baiju

പാലക്കാട്: കെഎസ്ഇബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിനെ പ്രവർത്തന മികവിലും കളക്ഷൻ എഫിഷ്യൻസിയിലും ഒന്നാമത് എത്തിച്ച ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ.കെ ബൈജു നീണ്ട 27 വർഷത്തെ സേവനത്തിനു ശേഷം ഇന്ന്  സർവീസിൽ നിന്ന് വിരമിച്ചു. 

Advertisment

വൈദ്യുതി ശൃംഘല നവീകരണ പദ്ധതിയായ ദ്യുതി 2 - ൽ 100% പ്രവർത്തി പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ സർക്കിൾ, കുടിശ്ശിക ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയിൽ പതിനാലു കോടി സമാഹരിച്ച് കളക്ഷൻ എഫിഷ്യൻസിയിൽ സംസ്ഥാനത്ത് തന്നെ ഒന്നാമത് എത്തിച്ച സർക്കിൾ എന്നിവയുടെ ക്രെഡിറ്റ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.കെ ബൈജുവിന് സ്വന്തം.

സെക്ഷൻ ഫീസുകളടക്കമുള്ള വൈദ്യുതി കാര്യാലയങ്ങളിൽ പൂർണ്ണമായും നീരീക്ഷണ ക്യോമറകൾ സ്ഥാപിച്ച ആദ്യ സർക്കിൾ, ആദ്യമായി കളക്ഷൻ എഫിഷൻസി 99.5% എത്തിച്ച സർക്കിൾ എന്നിങ്ങനെ പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിനെ പ്രവർത്തന മികവുകൊണ്ട് സംസ്ഥാനത്തു തന്നെ ശ്രദ്ധേയമാക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് കെ.കെ ബൈജു.

സർക്കിൾ പരിധിയിലെ ബലക്ഷയമുള്ള വൈദ്യുതി ലൈനുകൾ മാറ്റുന്നതടക്കം വൈദ്യുതി ശൃംഘലകളിലും, കാര്യാലയങ്ങളിലും നവീകരണ പ്രവർത്തികൾ നടത്തി ഉപഭോക്താകൾക്കും ജീവനക്കാർക്കും കൂടുതൽ ഉപയോഗപ്രദമാക്കി മാറ്റി.

കഞ്ചിക്കോട് വ്യവസായ മേഖലയിൽ  തടസ്സരഹിത വൈദ്യുതി വിതരണത്തിനായി ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപ ചിലവിൽ ഈ ഭാഗങ്ങളിൽ അണ്ടർ ഗ്രൗണ്ട് കേബിൾ, എബിസി, കവേർഡ് കണ്ടക്ടർ എന്നിവ സ്ഥാപിച്ച് ത് എച്ച്ടി / ഇഎച്ച്ടി ഉപഭോക്കാളുടെ പ്രശംസക്ക് പാത്രമായി. ആദ്യകാലത്ത് കഞ്ചിക്കോട് 66 കെ.വി. സബ്ബ് സ്റ്റേഷൻ 110 കെ.വി ആയി ഉയർത്തുന്നതിനും നേതൃത്വപരമായ പങ്കു വഹിച്ചു.

അധികമാരും ശ്രദ്ധിക്കാതെ വനമേഖലയ്ക്ക്  നടുവിലുള്ള കിഴക്കഞ്ചേരിയിലെ ഒളകര ആദിവാസി കോളനിയിലേയും പാത്രക്കണ്ടം എസ് സി കോളനിയിലേയും നിവാസികൾക്ക് അടുത്തു വൈദ്യുതി കാര്യലയം ഉണ്ടായിട്ടും 35 കിലോമീറ്റർ അപ്പുറമുള്ള തൃശൂർ ജില്ലയിലെ പട്ടിക്കാട് ഇലക്ടിക്കൽ സെക്ഷനെ സേവനത്തിനായി ആശ്രയിക്കേണ്ടിവരുന്നതിലുള്ള പ്രയാസം ശ്രദ്ധയിൽപ്പെട്ടതോടെ ഇവിടേക്ക് വനത്തിലൂടെ എബിസി ലൈൻ വലിച്ച് കിഴക്കംഞ്ചേരി സെക്ഷൻ്റെ പരിധിയിൽ സേവനം ലഭ്യമാക്കിയത് ഇവർക്ക് ഏറെ ആശ്വാസകരമായിരുന്നു.

കേരളത്തിൽ കെഎസ്ഇബി കാര്യാലയം കേന്ദ്രികരിച്ചുള്ള ആദ്യത്തേതും ആകെ ഉള്ളതുമായ ഇന്ത്യൻ കോഫീ ഹൗസ് ആരംഭിക്കുവാൻ മുൻ കൈ എടുത്തു. ജീവനക്കാരുടെ മാനസ്സിക സമ്മർദ്ധം കുറയ്ക്കാനും കാര്യക്ഷമതയോടും സുരക്ഷയോടും ജോലി ചെയ്യാൻ ആവശ്യമായ നിരവധി പരിശീലന ക്ലാസ് കൾക്ക് നേതൃത്വം നൽകി.

ജീവനക്കാർക്കിടയിൽ വായനശിലം വർദ്ധിപ്പിക്കുന്നതിനും സാംസ്കാരിക ഉന്നമനത്തിനുമായി സർക്കിൾ കേന്ദ്രീകരിച്ച് ലൈബ്രറി ആരംഭിക്കുകയും ഒഴിവു സമയങ്ങളിൽ സാംസ്കാരിക പരിപാടികൾ സംഘടപ്പിക്കുകയും ചെയ്തു. വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ കലാ കായികശേഷി വർദ്ധിപ്പിക്കുന്നതിനുവേണ്ടി  ആദ്യമായി സർക്കിൾ കേന്ദ്രീകരിച്ചുള്ള കലാകായിക മേളക്ക്  നേതൃത്വം വഹിച്ചു. പാലക്കാട് സർക്കളിനെ അനുകരിച്ച് മറ്റു സർക്കിളുകളും മേള സംഘടിപ്പിക്കുകയുണ്ടായി.

1997-ൽ കഞ്ചിക്കോട് 66 കെ വി സബ്ബ് സ്റ്റേഷനിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ ആയാണ് വൈദ്യുതി ബോർഡിൽ സേവനം ആരംഭിച്ചത്. പിന്നീട് തൃശൂർ, വടക്കാഞ്ചേരി,  അത്താണി സബ് സ്റ്റേഷനുകളിലും സ്റ്റേഷൻ എഞ്ചിനീയറായും ജോലി ചെയ്തു.

വടക്കാഞ്ചേരി സെക്ഷൻ ഓഫീസിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ ആയും കൂർക്കംഞ്ചേരി, ഷൊർണ്ണൂർ, ഒല്ലൂർ സബ്ബ് ഡിവിഷൻ,  കമ്മ്യൂണിക്കേഷൻ സബ് ഡിവിഷൻ മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിലെ  കമ്മ്യൂണിക്കേഷൻ സ്റ്റേഷനുകളുടെ ചുമതലയുള്ള അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ്എഞ്ചിനീയർ, നിലമ്പൂർ, കുന്ദംകുളം, തൃശൂർ ഈസ്റ്റ് ഡിവിഷൻ എക്സിക്യുട്ടിവ് എഞ്ചിനീയർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ ഉപപ്രസരണ വിതരണ രംഗങ്ങളിൽ ഉള്ള പരിഷ്കരണ പ്രവർത്തികൾ, ഗുണമേന്റയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കൽ, ഊർജ്ജ മേഖലയിൽ സാമ്പത്തിക സുസ്ഥിര, മെച്ചപ്പെട്ട കാര്യക്ഷമത, ഉറപ്പാക്കുന്ന പ്രവർത്തികൾ നടത്തിയതിന് ബോർഡിൽ നിൽന്നും പൊതു സമൂഹത്തിൽ നിരവധി അംഗീകാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. കലാ കായിക, പരിസ്ഥിതി രംഗത്തും സജീവമാണ്.

പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ ആലത്തൂർ, ചിറ്റൂർ, പാലക്കാട് ഡിവിഷനുകളിലെ ജീവനക്കാർ ഇന്ന് അദ്ദേഹത്തിന് ജനകീയ യാത്രയപ്പ് നൽകി. ടോപ്പ് ഇന്‍ ടൗണിൽ വെച്ചു നടന്ന പരിപാടിയിൽ പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ രാമപ്രകാശ് കെ.വി അദ്ധ്യക്ഷത വഹിച്ചു. വിവിധ ഡിവിഷനിലെ ക്സിക്യുട്ടിവ്എഞ്ചിനീയർമാരായ കെ.സുചിത്ര, സി. വി പ്രേംരാജ്, കെ.വി രാമപ്രകാശ് എന്നിവർ ചേർന്ന് ഉപഹാരസമർപ്പണം നടത്തി.

കെ.സുചിത്ര, സി.വി പ്രേംരാജ്, പി .മുരളീധരൻ, മിനി. പി. വിപിൻ നല്ലായം, വിദ്യ. വി, സാബു ജോസഫ്, പി രാജിവ്, വിവിധ സംഘനകളെ പ്രതിനിധികരിച്ച് മണികണ്ഠൻ. പി, എം.സി. ആനന്ദൻ, ഷമീം നാട്യമംഗലം, സുജിത്ത്. കെ, സുരേഷ് പിടി, കെ.കെ ശശിധരൻ, അജിത്ത് കുമാർ പി, കഞ്ചിക്കോട് ഇൻ ഡ്രസ്ട്രിയിൽ ഫോറം ഉപാദ്ധ്യക്ഷൻ പി.കിഷോർ എന്നിവർ സംസാരിച്ചു.

കെ കെ ബൈജു മറുപടി പ്രസംഗം നടത്തി. ഷീബാ ഇവാൻ സ്വാഗതവും കെ രമേഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ജീവനക്കാർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ഇന്ന് പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഔദ്യോഗിക യാത്രയയപ്പ് നൽകി.

Advertisment