ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/6CDKY1wGLblsKtZMNbTC.jpg)
പാലക്കാട്: നഗരത്തിലെ പ്രധാന കച്ചവട സ്ഥാപനങ്ങൾ നിറഞ്ഞ വലിയങ്ങാടിയിലെ പ്രധാന അഴുക്ക് ചാലിൽ മാലിന്യങ്ങൾ നിറഞ്ഞുെ മലിനജലം റോഡിലേക്കും കടകളിലേക്കും ഒഴുകുന്നതായി പരാതി.
Advertisment
വ്യാപാരികൾ സഹകരിച്ച് മാലിന്യങ്ങൾ പുറത്തെക്കെടുത്തിട്ട് നഗരസഭയെ അറിയിച്ചിരിക്കയാണ്. ചാലിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്നില്ലെങ്കിൽ തങ്ങൾ കോരിയിട്ട മാലിന്യ കൊണ്ടുപോവുകയെങ്കിലും ചെയ്യട്ടേയെന്ന് വ്യാപാരികൾ പറഞ്ഞു.
ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴും നഗരസഭ ക്ലീനിങ്ങ് തൊഴിലാളികൾ വന്ന് മാലിന്യങ്ങൾ കൊണ്ടുപോകുന്നത് കാത്തിരിക്കയാണ് പരിസരത്തെ വ്യാപാരികൾ. നഗരസഭ അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us