ആദിവാസി ഗോത്ര വിഭാഗങ്ങളിൽ പുത്തൻ ഉണർവുമായി എക്‌സൈസ് വകുപ്പിന്റെ 'കരുതൽ' പദ്ധതി

New Update
excise karuthal project.

പാലക്കാട്: ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയിൽ  നടപ്പിലാക്കുന്ന നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതിയായ "കരുതൽ" എന്ന പരിപാടിയുടെ രണ്ടാം ഘട്ടം നെല്ലിയാമ്പതി - കൂനംപാറ ഊരിൽ  സംഘടിപ്പിച്ചു.

Advertisment

എക്സൈസുമായി ബന്ധപ്പെടുവാനുള്ള ഭൗതിക സാഹചര്യങ്ങളും മറ്റും ഇല്ലാത്ത ഇത്തരം പട്ടികജാതി - പട്ടിക വർഗ പ്രദേശങ്ങളിൽ ജില്ലാ എക്സൈസ് അധികാരികളും പ്രാദേശിക എക്സൈസ് അധികാരികളും മറ്റു ബന്ധപ്പെട്ട വകുപ്പുകളും നേരിട്ട് എത്തി ഇവരുമായി സംവേദിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരമുണ്ടാക്കുന്നതാണ് ഈ പരിപാടി.

പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി .റോബർട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ ആദിവാസി ഊരിലെ 120 ഓളം അന്തേവാസികൾ പങ്കെടുത്തു. വിവിധ എക്സൈസ് എൻഫോഴ്സ്മെൻ്റ് വിഷയങ്ങളും ബോധവൽക്കരണ വിഷയങ്ങളും ചർച്ച ചെയ്തു. ആയതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. റോബർട്ട് അറിയിച്ചു.

പരിപാടിയിൽ നെല്ലിയാമ്പതി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് മെമ്പർ വിനീത, പാലക്കാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എം. സൂരജ്, നെന്മാറ എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ പി.എം, ജില്ലാ വിമുക്തി കോർഡിനേറ്റർ ദൃശ്യ കെ.എസ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ശിവപ്രസാദ്, പ്രിവൻ്റിവ് ഓഫീസർമാരായ ബാബു, പ്രസാദ്, വിമുക്തി കോർഡിനേറ്റർ പ്രകാശൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ആനന്ദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എബിൻ ദാസ്, അഖിൽ, ഡബ്ല്യുസിഇഒ സീനത്ത്, ഡ്രൈവർമാരായ അനിൽ, രാഹുൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സൈനു സണ്ണി, മറ്റു ആരോഗ്യ വകുപ്പിലെ ജീവനക്കാർ, വിവിധ ഊരുകളിലെ മൂപ്പന്മാർ എന്നിവർ പങ്കെടുത്തു.

നെല്ലിയാമ്പതി മേഖലയിൽ പരിശോധനകൾ ശക്തിപ്പെടുത്തുന്നതിനും ലഹരി വർജ്ജന ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊരുകളിലും ലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു. 

പാലക്കാട് ജില്ലയിൽ നടപ്പാക്കുന്ന ഈ നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി ആയ "കരുതൽ" പദ്ധതി പറമ്പിക്കുളം, അട്ടപ്പാടി, നെല്ലിയാമ്പതി എന്നീ പ്രദേശങ്ങളാണ് നിലവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പറമ്പിക്കുളത്ത് നിലവിൽ പരിപാടി സംഘടിപ്പിച്ചു കഴിഞ്ഞു.

പറമ്പിക്കുളം, നെല്ലിയാമ്പതി എന്നീ മേഖലകളിൽ സംഘടിപ്പിച്ചതു പ്രകാരം വരും ദിവസങ്ങളിൽ അട്ടപ്പാടിയിലും ഈ പരിപാടി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു.

Advertisment