വിജയോത്സവം 2024; കരിമ്പ പഞ്ചായത്ത് കാർഷിക ഉത്പാദന സഹകരണ സംഘം അനുമോദന സദസ്സ് എംഎൽഎ കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു

New Update
karimba vijayolsavam 2024

കരിമ്പ: എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽഎസ്എസ്- യുഎസ്എസ് വിജയികളെയും കരിമ്പ കാർഷിക ഉത്പാദന സഹകരണ സംഘം അനുമോദിച്ചു. 

Advertisment

വിജയോത്സവം 2024 എന്ന പേരിൽ ഇടക്കുറുശ്ശി എംഎഎം പ്ലാസയിൽ നടത്തിയ അനുമോദന സദസ്സ് എംഎൽഎ കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. 

സംഘം പ്രസിഡന്റ് ജിമ്മി മാത്യു അധ്യക്ഷത വഹിച്ചു. കുറഞ്ഞ പലിശ നിരക്കിൽ കുടുംബശ്രീ വായ്പകളും, ലളിതവും സുതാര്യവുമായ മറ്റു വായ്പ പദ്ധതികളും നടത്തുന്ന ധനകാര്യ സ്ഥാപനമാണ് കരിമ്പ പഞ്ചായത്ത് കാർഷിക ഉത്പാദന സംഭരണ സംസ്കരണ വിപണന ക്രെഡിറ്റ്-സഹകരണ സംഘം.

പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ച ഓഫീസ് സംവിധാനമാണിത്. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും സർക്കാർ സുരക്ഷിതത്വവും നൽകി വരുന്നു. ആർടിജിഎസ്, എൻ ഇ എസ് ടി സൗകര്യവും നൽകുന്നു. 

ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, വൈഎഫ്ഐ ജില്ല സെക്രട്ടറി കെ.സി റിയാസുദ്ദീൻ, കെ. കോമളകുമാരി, എച്ച്. ജാഫർ, ജയ വിജയൻ, സി.കെ. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. ഷമീർ സ്വാഗതവും ഗീത.കെ നന്ദിയും പറഞ്ഞു.

Advertisment