/sathyam/media/media_files/xNlpLq2JXvb1SlCgkzpm.jpg)
കരിമ്പ: ഉദാരമനസ്‌ക്കരുടെ കനിവിൽ വീടുകളിൽ നിന്നും പൊതിച്ചോറുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതും, രോഗികൾക്ക് സാധ്യമായ സഹായങ്ങൾ എത്തിക്കുന്നതും പതിവാക്കിയ സ്നേഹപൂർവ്വം സാന്ത്വന സ്പർശം എന്ന ജീവ കാരുണ്യ കൂട്ടായ്മ സിബിഎസ്ഇ-എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ വിജയികളെ ആദരിച്ചു.
കരിമ്പ നീലഗിരി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ കെ പി എസ് പയ്യനടം ഉദ്ഘാടനം ചെയ്തു. സ്നേഹപൂർവ്വം സാന്ത്വനസ്പർശം കോഡിനേറ്റർ രാധാകൃഷ്ണൻ.കെ അധ്യക്ഷനായിരുന്നു.
വിജയികൾക്കുള്ള സ്നേഹോപഹാരങ്ങളും സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തി. കുട്ടികളിൽ മത്സരബോധം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും അല്ലാത്തതും ഉണ്ട്. മത്സരങ്ങൾക്കുപരി സാമൂഹ്യ നന്മയിൽ സഹകരിക്കാൻ പഠിക്കുന്ന വിധം കുട്ടികൾ മാറണം.
/sathyam/media/media_files/ZVNFC385wW6juqRq8BuD.jpg)
വിദ്യാഭ്യാസത്തിലും പുരോഗതിയിലും കൂടുതൽ പ്രയോജനപ്രദമായ സഹകരണ മനോഭാവം ഉണ്ടാകണം. മനുഷ്യത്വപരമായ ഇടപെടൽ, സഹാനുഭൂതി, ബഹുമാനം, കാരുണ്യം തുടങ്ങിയ നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാവണം നമ്മൾ ആർജിക്കുന്ന വിദ്യാഭ്യാസം.
ചുറ്റുപാടിനെ കുറിച്ച് മനസ്സിലാക്കാൻ അനുഭവ പഠനം വേണം. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ കഴിയുമ്പോഴാണ് മനുഷ്യന്‍ സാമൂഹ്യജീവി എന്ന നിലയില്‍ വിജയിക്കുക എന്ന് കെപിഎസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഡോ.ചിഞ്ചു പോൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. പി.ശിവദാസൻ, ഫാദർ തോമസ് തടത്തിൽ, സിസ്റ്റർ നോയൽ, പി.ചിന്നകുട്ടൻ, എം.കെ.ഹരിദാസ് മണ്ണാർക്കാട്, മുസ്തഫ.ടി.പി, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ബോബി ജേക്കബ് സ്വാഗതവും ലൈല സലാം നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us