മദ്യവും മറ്റു വിവിധ തരം ലഹരികളും സാമൂഹ്യ വിപത്ത്: റിട്ടയേർഡ് ജഡ്ജ് ടി. ഇന്ദിര

author-image
ജോസ് ചാലക്കൽ
Updated On
New Update
madyanirodhana samithi palakkad.

പാലക്കാട്: മദ്യവും മറ്റു വിവിധ തരം ലഹരികളും സാമൂഹ്യ വിപത്താണെന്നും, ഭാവി തലമുറയുടെ നൻമയ്ക്കായി ഇതിനെതിരേ അതി ശക്തമായി പോരാടണമെന്നും റിട്ട. ജില്ലാ ജഡ്ജി ടി. ഇന്ദിര.  കേരള മദ്യ നിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത്  സംഘടിപ്പിച്ച ജില്ലാ തല ലഹരി വിരുദ്ധ സംഗമവും, മദ്യ വിമോചന - ലഹരി വിമുക്ത ജനകീയ ക്യാമ്പയിനും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.

Advertisment

വിദ്യാലയങ്ങൾ തുറക്കുന്ന ദിവസം വിദ്യാർത്ഥിനീ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തെ അവർ അഭിനന്ദിച്ചു. സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കണമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടുള്ള ലഹരി മാഫിയയുടെ പ്രവർത്തനത്തെ അമർച്ച ചെയ്യുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നും കേരള മദ്യ നിരോധന സമിതി പ്രവർത്തക പൊതു സമ്മേളനം ആവശ്യപ്പെട്ടു. 

കേരള മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മോഹനകുമാരൻ, ഗാന്ധിയൻ പ്രവർത്തക ലക്ഷ്മി എം. പത്മനാഭൻ, സാമൂഹ്യ - സാംസ്കാരിക പ്രവർത്തകരായ വേലായുധൻ കൊട്ടേക്കാട്, ഡോ. എ.കെ. ഹരിദാസ്, അസീസ് മാസ്റ്റർ, എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

ജില്ലാ പ്രസിഡൻ്റ് എച്ച്. അക്ബർ ബാഷ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി.സഹദേവൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന - ജില്ലാ ഭാരവാഹികളായ മുഹമ്മദ് ബഷീർ എം, ടി.എൻ ചന്ദ്രൻ, സുഭാഷ് കുമാർ. എം, കാദർ മൊയ്തീൻ. കെ, ഫാത്തിമ ടീച്ചർ കെ.എം, കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

Advertisment