അൾട്രാ വാട്ടർ റിട്രീറ്റ് മെന്റ് ടാങ്കിൽ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കാൻ പോയ പ്ലാന്റിലെ ജീവനക്കാരൻ ടാങ്കിന്‍റെ സേഫ്റ്റി ഗ്രിൽ പൊട്ടി ടാങ്കിനകത്തു വീണ് ചൂടുവെള്ളത്തിൽ മുങ്ങി മരിച്ചു

New Update
treatment plant

മലമ്പുഴ: ഐഎംഎഇ മേജ് മാലിന്യ സംസ്കാരണ പ്ലാന്റിൽ 20 അടി താഴ്ച്ചയുള്ള അൾട്രാ വാട്ടർ റിട്രീറ്റ് മെന്റ് ടാങ്കിൽ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കാൻ പോയ പ്ലാന്റിലെ ജീവനക്കാരൻ വള്ളിക്കോട്സ്വദേശി അഭിജിത് ( 23) സേഫ്റ്റി ഗ്രിൽ പൊട്ടി ടാങ്കിനകത്തു വീണ് ചൂടുവെള്ളത്തിൽ മുങ്ങി മരിച്ചു.

Advertisment

കഞ്ചിക്കോട് ഫയർസ്റ്റേഷൻ ഓഫീസർ ശ്രീ കെ രാജീവന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.രമേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എൽ.ടി. അബിൻ, വി കണ്ണദാസ്, സി കലാധരൻ, ആർ സതീഷ്, സി സതീഷ്, ഹോം ഗാർഡ് മാരായ രാമചന്ദ്രൻ, ആർ. പ്രതീഷ്, മോഹന കൃഷ്ണൻ പി, സതിഷ് .എസ്  എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

20 അടി താഴ്ച്ചയുള്ള ടാങ്കിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ വി കണ്ണദാസ് ഇറങ്ങി മുങ്ങി തിരച്ചിൽ നടത്തിയാണ് ബോഡി പുറത്തെടുത്തത്. ഇമേജ് കമ്പനി ജീവനക്കാരും പ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisment