പാലക്കാട്: ഓൾ ഇന്ത്യ വീരശൈവ സഭ "ഒരാൾക്ക് ഒരു മരം" എന്ന സന്ദേശവുമായി എല്ലാ വർഷവും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ലോക പരിസ്ഥിതി ദിനത്തിൽ ഫല വൃക്ഷ തൈകൾ നടുന്നതിന്റെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംസ്ഥാന തല ഉദ്ഘാടനം സഭാ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് നിര്‍വ്വഹിച്ചു. സി. മുരുകൻ, പി. സുബ്രഹ്മണ്യൻ വല്ലങ്ങി, സോമൻ തിരുനെല്ലായി, രവി . ആർ. കഞ്ചിക്കോട്, കെ. രമേഷ് ബാബു, ബാലൻ ആർ, രാജൻ. എൻ, മോഹനൻ നെന്മാറ എന്നിവർ നേതൃത്വം നൽകി.