Advertisment

അഗളിയിൽ വൻ കഞ്ചാവ് ചെടി വേട്ട; രണ്ടാഴ്ച മുതൽ 6 മാസം വരെ പ്രായമുള്ള 436 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു; നശിപ്പിച്ച ചെടികള്‍ക്ക് ഏകദേശം 8 ലക്ഷത്തോളം വിപണി മൂല്യമുണ്ട്

author-image
ജോസ് ചാലക്കൽ
New Update
canaby plant distroyed

പാലക്കാട്: അഗളി എക്സൈസ് റേഞ്ച് ഓഫീസും മുക്കാലി ഫോറസ്റ്റ് ഓഫീസും ചേർന്ന് അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ മുരുഗള ദേശത്ത് മുരുഗള ഊരിൽ നിന്നും അഞ്ച് കിലോമീറ്ററോളം വടക്ക് പക്കിമലയുടെ അടിവാരത്തുള്ള നീർച്ചാലിന്റെ ഇരുകരകളിലുമായി 34 തടങ്ങളിലായി രണ്ടാഴ്ച മുതൽ 6 മാസം വരെ പ്രായമുള്ള 436 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. നശിപ്പിച്ച ചെടികള്‍ക്ക് ഏകദേശം 8 ലക്ഷത്തോളം വിപണി മൂല്യമുണ്ട്. 

Advertisment

റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ അശ്വിൻ കുമാർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ് പി എസ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ പ്രഭ, ജയദേവൻ ഉണ്ണി പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ് ആയ പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്, ലക്ഷ്മണൻ, ഭോജൻ, സുധീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസറായ വിജിനി, ഫോറസ്റ്റ് ഓഫീസർമാരായ രംഗസ്വാമി, അബ്ദുൾസലാം എന്നിവർ പങ്കെടുത്തു.

Advertisment