ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/uL9jpH32bFnJzu9PBRxR.jpg)
മലമ്പുഴ: ഒരു മാസം മുമ്പു് ശക്തമായ കാറ്റിലും മഴയിലും കാർ പാർക്കിൽ കടപൊട്ടിവീണ മരവും പൂപ്പല്‍ പിടിച്ച മരവും വെട്ടി കൂട്ടിയിട്ടത് മാറ്റിയില്ലെന്ന് ആക്ഷേപം. ഇലകൊഴിഞ്ഞു് ചീഞ്ഞുനാറികൊണ്ടിരിക്കുകയും കൊതുകുശല്യവും കൂടിയതായി പരിസരത്തെ വ്യാപാരികൾ പറഞ്ഞു.
Advertisment
ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ വരുന്ന ഈ പ്രദേശത്ത് ഇങ്ങനെ മരച്ചില്ലകളും മറ്റും കൂട്ടിയിട്ടാൽ പാമ്പുകളോ മറ്റോ വരാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ലേലത്തിൽ വെച്ച് മാറ്റാനുള്ള നടപടികൾ തയ്യാറായിട്ടുണ്ടെന്നും ഉടൻ മാറ്റുമെന്നും ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.