പാലക്കാട്: പുതുനഗരം മാത്തക്കാര വീട്ടിൽ ജനാബ് എം.എം അബ്ദുൽ വഹാബ് ഹാജി (82) നിര്യാതനായി. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ളുഹറിന് പുതുനഗരം ഹനഫി ജുമാ മസ്ജിദിൽ കബറടക്കം നടക്കും.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട്, പുതുനഗരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കേരള സംസ്ഥാന റൂറൽ ഡെവലപ്മെൻറ് ബോർഡ് മെമ്പർ, അങ്കണവാടി ഐ സി ഡി എസ് പാലക്കാട് ജില്ല ഗവൺമെൻറ് ബോർഡ് മെമ്പർ, പാലക്കാട് ജില്ല ഐ എൻ എൽ പ്രസിഡൻ്റ്, സംസ്ഥാന ഐ എൻ എൽ വൈസ് പ്രസിഡൻറ്, പാലക്കാട് ജില്ലാ എംഇഎസ് വൈസ് പ്രസിഡൻറ്, മുണ്ടൂർ എംഇഎസ് എച്ച് എസ് പ്രസിഡൻറ്, മുണ്ടൂർ എംഇഎസ് ഐ ടി ഐ ട്രഷറർ, ഒലവക്കോട് എംഇഎസ് എച്ച്എസ്എസ് സ്കൂൾ വൈസ് ചെയർമാൻ, പുതുനഗരം മുസ്ലീം ഹൈസ്കൂൾ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്, പുതുനഗരം ഹനഫി വലിയപള്ളി ജമാഅത്ത് പ്രസിഡൻറ്, നാല് മഹല്ല് ജമാഅത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: റഹമ്മത്ത് ഹജുമ്മ. മക്കൾ: മുഹമ്മദ് അൻസാരി (ജനസേവന മെഡിക്കൽസ്), മുഹമ്മദ് അറഫാത്ത് (ഇലക്ട്രിക്കൽ), മുഹമ്മദ് ബിലാൽ (ബിസിനസ്), സെബിനാജ്, ഫജ്രി ബാനു, ബാരിസ്ബാനു. മരുമക്കൾ: ജാഫർ, ജമാൽ മുഹമ്മദ്, ജാഫർ അലി, ഷഫീന, നസീമ, സബീന.