പാലക്കാട്‌ എൻഎസ്എസ് യൂണിയൻ ഗുരുപൂർണിമ ദിനമായ ജൂലൈ 21ന് 1001 ബാലസമാജ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജ്ഞാനപ്പാന ആലാപനം നടത്താന്‍ തീരുമാനം

author-image
ജോസ് ചാലക്കൽ
New Update
palakkad nss union

പാലക്കാട്: പാലക്കാട്‌ എൻഎസ്എസ് യൂണിയൻ ഗുരുപൂർണിമ ദിനമായ ജൂലൈ 21ന് എടതറ കരയോഗ ഓഡിറ്റോറിയത്തിൽ നടത്തുന്ന ജ്ഞാനപ്പാന ആലാപനത്തിൽ 1001ബാലസമാജ അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ താലൂക്ക് എൻഎസ്എസ് പ്രവർത്തക സമ്മേളനം തീരുമാനിച്ചു. 

Advertisment

ജ്ഞാനപ്പാന ആലാപനത്തിന് മുന്നോടിയായി യൂണിയനിലെ കരയോഗങ്ങളിലെ കുടുംബങ്ങളിൽ ജൂൺ 10 തിങ്കളാഴ്ച മുതൽ വൈകിട്ട് ജ്ഞാനപ്പാന കീർത്തനം ആലപിക്കാൻ തീരുമാനിച്ചു.കരയോഗങ്ങളിൽ മാരകമായ രോഗം ബാധിച്ച സാമ്പത്തിക ബുദ്ധിമുട്ടുള്ള അംഗങ്ങളെ സഹായിക്കുവാൻ എല്ലാ കരയോഗങ്ങളും ഒരുമിച്ചു കൊണ്ട് ഒരു കൂട്ടായ്മക്ക് സമ്മേളനം രൂപം നൽകി.

താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെകെ മേനോൻ ഉൽഘാടനം നിർവഹിച്ചു. യൂണിയൻ ഭാരവാഹികൾ ആയ കെ ശിവാനന്ദൻ, ആർ സുകേഷ് മേനോൻ, ആർ ശ്രീകുമാർ, പി സന്തോഷ്‌കുമാർ, സി കരുണകരനുണ്ണി, എ അജി, മോഹൻദാസ് പാലാട്ട്, വി രാജ്‌മോഹൻ, എം ഉണ്ണികൃഷ്ണൻ, കെ പി രാജഗോപാൽ, സി വിപിനചന്ദ്രൻ, എം സുരേഷ്‌കുമാർ, വി ജയരാജ്‌, ജെ ബേബി ശ്രീകല, അനിത ശങ്കർ എന്നിവർ പ്രസംഗിച്ചു.

Advertisment