റോഡ് തോടായി; മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ കേബിളിടാന്‍ കുഴിച്ച ചാല്‍ ശരിയാം വിധം മൂടാത്തതിനാല്‍ ശക്തമായ മഴയില്‍ റോഡ് തോടായി മാറി. എത്രയും വേഗം ചാല് മൂടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം

author-image
ജോസ് ചാലക്കൽ
Updated On
New Update
canal on road side

മലമ്പുഴ: മഴക്കാലം ആരംഭിച്ചതോടെ മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലെ റോഡ് തോടായി. കേബിളിടാൻ കുഴിച്ച ചാല് ശരിയാം വിധം മൂടാത്തതിനാൽ മഴവെള്ളം ശക്തമായി ഒഴുകി തോടായി മാറുകയാണ്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ കഠിനമായ വളവും ഇറക്കവുമാണ്. ഒട്ടേറെ വിനോദ സഞ്ചാരികൾ പോകുന്ന ഈ പ്രധാന റോഡിൻ്റെ വശം ഇത്തരത്തിൽ ചാലായി മാറിയത് വാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും അപകടം വരുത്തുന്നതായി പരിസരത്തെ ജനങ്ങൾ പറഞ്ഞു. 

Advertisment

 എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ രാത്രി സമയങ്ങളിലാണെങ്കിൽ എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശം കണ്ണിലടിച്ച് ഈ ചാല് കാണാതെ പലപ്പോഴും ഇരുചക്രവാഹന യാത്രികർ ചാലിൽ കടുങ്ങി നിയന്ത്രണം വിട്ട് വീഴാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. എത്രയും വേഗം ചാല് മൂടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാരും വിനോദ സഞ്ചാരികളും ആവശ്യപ്പെടുന്നു.

Advertisment