/sathyam/media/media_files/ePCJIAemGSVlcU6KqtCU.jpg)
മലമ്പുഴ: ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പക്ഷപാതത്തിനെതിരെ മത്സ്യതൊഴിലാളി സംയുക്ത ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ റാലിയും ഡിഡി ഓഫീസിനു മുന്നിൽ പ്രധിഷേധ ധർണ്ണയും നടത്തി.
ഡെപ്പുട്ടി ഡയറക്ടർ ഓഫീസിലെ അഴിമതി അന്വേഷിക്കുക, മത്സ്യ തൊഴിലാളികൾക്ക് നൽകേണ്ടതായ ആനുകൂല്യങ്ങൾ രാഷ്ട്രീയം നോക്കാതെ നൽകുക, മത്സ്യ ബന്ധനത്തിന് ഡാമിൽ പോയ തൊഴിലാളികൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ രക്ഷിക്കാനുള്ള ബോട്ട് സംവിധാനം ഉണ്ടാക്കുക, മത്സ്യ ബന്ധനത്തിനു പോയി പുലർകാലം നാലു മണിക്ക് കരക്കെത്തുന്ന തൊഴിലാളികൾക്ക് പ്രാഥമീക ആവശ്യങ്ങൾ നടത്തുന്നതിന് ശൗചാലയങ്ങൾ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം.
മലമ്പുഴ ഗാർഡുമുന്നിലെ മത്സ്യ സ്റ്റാൾ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധറാലി - കാർ പാർക്ക്, പാമ്പുവളർത്തൽ കേന്ദ്രം വഴി ഡെപ്പൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിലെത്തി. തുടർന്നു നടന്ന ധർണ്ണ മത്സ്യ തൊഴിലാളി യൂണിയൻ (ബിഎംഎസ്) സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.ശിവദാസ് ഉദ്ഘാടനം ചെയ്തു.
എഐഎഫ് സി ജില്ലാ വൈസ് പ്രസിഡൻ്റ് എ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ഐൻ ടീ യു സി നേതാവ് എം സി സജീവൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് ചെറാട്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് എ.ഷിജു., ബിഎംഎസ് മേഖല സെക്രട്ടറി പി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us