കേരളശ്ശേരി ഹൈസ്കൂളിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു

New Update
mehanthi competation

കേരളശ്ശേരി: കേരളശ്ശേരി ഹൈസ്കൂളിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി രാധിക ഉദ്‌ഘാടനം ചെയ്തു. അറബിക് അധ്യാപകൻ വി എം നൗഷാദ് അധ്യക്ഷത വഹിച്ചു.

Advertisment

ഹൈസ്കൂൾ വിഭാഗത്തിൽ വി യു അനുശ്രീ, സി എ രഫ്‌ന ഫാത്തിമ, യഥാക്രമം ഒന്ന്, രണ്ട് സ്ഥാനവും, കെ ബി ആയിഷ ശബ്നം, എസ് ഫാത്തിമ തസ്‌നിം എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ കെ എസ് സഞ്ജന, കെ എൻ നഹ്‌ല ഫാത്തിമ, പി എൽ ഷംന എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

അധ്യാപകരായ കെ കൃഷ്ണൻകുട്ടി, എ എൻ ദിവ്യ, എം ഭാവന, ആർ കവിത, എ ടി ഹരിപ്രസാദ്, കെ സജിൻ, അറബിക് ക്ലബ് ക്യാപ്റ്റൻ പി എം ഷെജില മോൾ, എഫ് എ സിനാൻ, അഫ്റിൻ കേരളശ്ശേരി, എൻ ആർ ഇഹ്സാന പർവിൻ എന്നിവർ നേതൃത്വം നൽകി  

റിപ്പോര്‍ട്ട്: വി എം നൗഷാദ് 

Advertisment