പാലക്കാട് മെഡിക്കൽ കോളേജ് ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് ഒരു മാസത്തിനകം പ്രവർത്തന സജ്ജമാക്കും - മന്ത്രി കെ.രാധാകൃഷ്ണൻ

author-image
ജോസ് ചാലക്കൽ
Updated On
New Update
k radhakrishnan palakkad medical college

പാലക്കാട്: മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് ഒരു മാസത്തിനകം പ്രവർത്തനസജ്ജമാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ ദേവസ്വം പാർലമെൻററി കാര്യവകുപ്പ് മന്ത്രി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായും  ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

Advertisment

ഡെപ്യൂട്ടേഷനിലൂടെ ആരോഗ്യവകുപ്പിൽ നിന്ന് അധ്യാപകരെനിയമിക്കും. പി എസ് സി നിയമന നടപടികൾ ത്വരിതപ്പെടുത്തും. ജില്ലാ കളക്ടർ ഡോക്ടർ എസ് ചിത്ര, മെഡിക്കൽ കോളേജ് ഡയറക്ടർ ഒ കെ മണി, പ്രിൻസിപ്പൽ ഇൻചാർജ് വിനയകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ശ്രീരാം , ജില്ലാ പട്ടികജാതി വികസന ജില്ലാ ഓഫീസർ ശ്രീജ കെ എസ്, ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ കാവ്യ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് എ പ്രസാദ്, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Advertisment