ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/X4aJZxrihiu2eN8icsgE.jpg)
പാലക്കാട്: ലക്ഷങ്ങൾ മുടക്കി പണിത സൈക്കിൾ ട്രാക്കും നടപാതയും പണി പൂർത്തിയാകാതെ പദ്ധതി പാതി വഴിയിൽ നിന്നീട്ട് വർഷങ്ങൾ പിന്നിട്ടപ്പോൾ ട്രാക്കിലും നടപ്പാതയിലും പലയിടങ്ങളിലും പൊന്തക്കാടും ചെളിവെള്ളവും നിറഞ്ഞു കിടക്കുകയാണ്.
Advertisment
വിക്ടോറിയ കോളേജു മുതൽ മാട്ടുമന്ത വരെയാണ് സ്വപ്നപദ്ധതി ആരംഭിച്ചത്. തുടർന്ന് മലമ്പുഴ ഉദ്യാനം വരെ നീട്ടാനും പദ്ധതിയുണ്ടായിരുന്നു. ഫണ്ടിന്റെ അഭാവം മൂലമാണ് പണി നിന്നു പോയതെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഇനി പണി ആരംഭിച്ച് പദ്ധതി പൂർത്തീകരിക്കണമെങ്കിൽ കരാർ തുക പുതുക്കേണ്ടിവരുമെന്നതും വലിയ കടമ്പയാണ്.
നിർമ്മാണ സാമഗ്രഹികളുടെ കാലാനുസൃതമായ വർദ്ധനക്കനുസരിച്ച് കരാർ തുകയും വർദ്ധിപ്പിക്കേണ്ടിവരുമെന്ന് കരാറുകാർ പറയുന്നു. ഉച്ച കഴിഞ്ഞാൽ തട്ടുകടക്കാരും ബജ്ജിക്കടക്കാരുമാണ് ഇപ്പോൾ സൈക്കിൾ ട്രാക്കും നടപ്പാതയും പലേ യിടത്തും കൈയ്യടക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us