തമിഴ് സിനിമാ നടൻ വിജയ്‌യുടെ അമ്പതാം ജന്മദിനം തമിഴകം വെട്രി കഴകം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
kripasadan oldage home

മലമ്പുഴ: ജന്മദിനാഘോഷങ്ങൾ അടിച്ചു പൊളിച്ച് അനാവശ്യ ചിലവുകൾ ചെയ്യുന്ന ഈ കാലഘട്ടത്തിൽ തമിഴ് സിനിമാ നടൻ വിജയ് യുടെ അമ്പതാംപിറന്നാൽ തമിഴകം വെട്രി കഴകം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഏകദിന ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആഘോഷിച്ചു.

Advertisment

kripasadan oldage home-2

മലമ്പുഴ കൃപാ സദൻ വൃദ്ധമന്ദിരത്തിൽ പ്രഭാത ഭക്ഷണം നൽകി കൊണ്ടാണ് ജന്മദിനാഘോഷ പരിപാടികൾ ആരംഭിച്ചത്. സിസ്റ്റർ സാവിയോ സി എച്ച് എഫ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് എ.കാജാ ഹുസൈൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വിനോദ്, വൈസ് പ്രസിഡന്റ് ജി. നിസാർ, ട്രഷറർ ജെ. ഫൈസൽ, മലമ്പുഴ യൂണിറ്റ് പ്രസിഡന്റ് എസ്. ശ്രീവത്സൻ തുടങ്ങിയവർ നേതൃത്വം നൽകി.

ആലത്തൂരിൽ വൃക്കരോഗിക്ക് ചികിത്സാ സഹായം നൽകൽ, കൊല്ലങ്കോട് വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകൽ, നെന്മാറ പഴയ ഗ്രാമം എൽ എൻ യു പി സ്കൂളിലെ അമ്പതു വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ വിതരണം എന്നിവയാണ് ഇന്നത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെന്ന് ജില്ലാ പ്രസിഡന്റ് കാജാ ഹുസൈൻ പറഞ്ഞു.

റിപ്പോര്‍ട്ട്: കാജാ ഹുസൈൻ

Advertisment